
മത്തിക്കായൽ മുട്ടിൽ പാടത്ത് മുഴുവൻ സ്ഥലത്തും കൃഷിയിറക്കും – പാടശേഖര സമിതി

ചാവക്കാട്: തിരുവത്ര മത്തിക്കായൽ മുട്ടിൽ പാടശേഖരത്തിൽ മുഴുവൻ സ്ഥലത്തും കൃഷിയിറക്കുമെന്ന് കോൾ പടവ് പാടശേഖര സമിതി ഭാരവാഹികൾ അറിയിച്ചു. വിളവെടുപ്പ് കഴിഞ്ഞാൽ മത്സ്യം വളർത്തലും ആരംഭിക്കുമെന്നും അവർ പറഞ്ഞു.

മത്തിക്കായൽ മുട്ടിൽ പാടശേഖര സമിതിയുടെ പുതിയ ഭാരവാഹികളായി സി.എച്ച്. കുഞ്ഞിമോൻ (പ്രസി.), സുലൈമാൻ രാമി (വൈ.പ്രസി), ടി.കെ. ബഷീർ (ജന. സെക്ര), കെ.എം. മജീദ് (ജോ.സെക്ര) എന്നിവരേയും പ്രവർത്തക സമിതി അംഗങ്ങളായി പി.എച്ച്. ലിയാഖത്തലി, കെ.കെ. ദേവരാജൻ, കെ.എം. ഷക്കീർ എന്നിവരേയും തെരഞ്ഞെടുത്തു.
ഫോട്ടോ : ഫയൽ ചിത്രം

Comments are closed.