mehandi banner desktop
Chavakkad online

മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു സംസ്ഥാന സമ്മേളനത്തിന് നാളെ ചാവക്കാട് തുടക്കം

Ft

ചാവക്കാട്:   സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷൻ സിഐടിയു  സംസ്ഥാന സമ്മേളനത്തിന് നാളെ  (ജൂൺ 30) തിങ്കളാഴ്ച തുടക്കമാകും. ജൂൺ 30ന് വൈകീട്ട്  പൊതു സമ്മേളന നഗറായ എം.എം ലോറൻസ് നഗറിൽ സംഘാടക സമിതി ചെയർമാൻ ടിടി  ശിവദാസ് പതാക ഉയർത്തുന്നതോടെ  സമ്മേളനത്തിന് ആരംഭം കുറിക്കും. തിങ്കളാഴ്ച പതാക കൊടിമര ജാഥകളും ചൊവ്വ, ബുധൻ ദിവസങ്ങളിലായി പ്രതിനിധി സമ്മേളനവുമാണ് നടക്കുകയെന്ന് എൻ കെ അക്ബർ എം എൽ എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

Jan oushadi

ചൊവ്വ(ജൂലൈ 1) രാവിലെ 9.30 ന് സി കെ മജീദ് ന​ഗറിൽ(മമ്മിയൂർ ജി കെ ഇവന്റ് സെന്ററ്‍) നടക്കുന്ന പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 310 പേർ  പ്രതിനിധികളായി സമ്മേളനത്തിൽ പങ്കെടുക്കും. ഫിഷറീസ് മന്ത്രി സജി ചെറിയാൻ, സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾഖാദർ, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ പ്രസന്നകുമാരി എന്നിവർ പങ്കെടുക്കും. 

ജൂലൈ 1   വൈകീട്ട് 5ന് ചാവക്കാട് മുൻസിപ്പൽ സ്ക്വയറിൽ ബ്ലു ഇക്കണോമി ഉയർത്തുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സെമിനാർ നടക്കും. മുൻമന്ത്രി ജെ മേഴ്സി കുട്ടിയമ്മ സെമിനാർ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി എസ് ശർമ്മ അധ്യക്ഷത വഹിക്കും.  ജൂലായ് 2നും പ്രതിനിധി സമ്മേളനം തുടരും.  ശേഷം വൈകീട്ട് 5 ന്  ആയിരക്കണക്കിന് തൊഴിലാളികളെ പങ്കെടുപ്പിച്ച് കൊണ്ട് മഹാറാലിയും പൊതു സമ്മേളനവും നടക്കും.  

എം എം  ലോറൻസ് നഗറിൽ (ചാവക്കാട് കുട്ടുങ്ങൽ ചത്വരം) നടക്കുന്ന പൊതുസമ്മേളനം സിപിഎം എം  സംസ്ഥാന സെക്രട്ടറി  എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. മത്സ്യ തൊഴിലാളി ഫെഡറേഷൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി പുല്ലുവിള സ്റ്റാൻലി, സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു, സിഎൻ മോഹനൻ എന്നിവർ പങ്കെടുക്കും. 

സ്വാ​ഗതസംഘം ചെയർമാൻ ടി ടി ശിവദാസ്, ചാവക്കാട് ന​ഗരസഭാ ചെയർപേർസൺ ഷീജപ്രശാന്ത്, ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി എ രാമദാസ്, സംസ്ഥാന കമ്മിറ്റിയം​ഗം കെ എം അലി എന്നിവരും  വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Comments are closed.