mehandi new

മാവേലി സ്റ്റോറുകളിൽ നിത്യോപയോഗ സാധനങ്ങളില്ല – ടി എൻ പ്രതാപൻ എം പി ചാവക്കാട് സപ്ലൈകോ സന്ദർശിച്ചു

fairy tale

ചാവക്കാട് : മാവേലി സ്റ്റോറുകളിൽ നിത്യഉപയോഗസാധനങ്ങളില്ലെന്ന പരാതിയുമായി ടി എൻ പ്രതാപൻ എം പി  യുടെ അടുത്തെത്തുന്നവരുടെ എണ്ണം വർദ്ദിച്ചതോടെ കാര്യങ്ങൾ നേരിട്ടറിയാൻ എം പി ചാവക്കാട് സപ്ലേയ്ക്കോ സദർശിച്ചു. സബ്സിഡി ഇനങ്ങൾ ഇല്ലാത്തതിനാൽ ഉപഭോക്താക്കൾ തിരിച്ചു പോവുകയാണെന്ന് ജീവനക്കാർ പറഞ്ഞു. ഒരു മാസം 25 ലക്ഷം രൂപ വരുമാനമുണ്ടായിരുന്ന സപ്ലെകോവിലെ കച്ചവടം ഇപ്പോൾ 7 ലക്ഷമായി കുറഞ്ഞു. ദിവസനെ ഒരു ലക്ഷം വരുമാനമുണ്ടായിരുന്നത് ഇപ്പോൾ 10000മായി കുറഞ്ഞു.

planet fashion

നാട്ടുകാരുടെ പരാതി പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാരിൽ സമർദ്ദം ചെലുത്തുമെന്ന് ടി എൻ പ്രതാപൻ പറഞ്ഞു. ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ വി  സത്താർ, കൗൺസിലർ അസ്മത്ത് അലി എന്നിവർ  എം പി യെ അനുഗമിച്ചു. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയായിരുന്നു എം പി ചാവക്കാട് സപ്ലൈക്കോ സന്ദർശിച്ചത്.

Macare 25 mar

Comments are closed.