mehandi banner desktop
Chavakkad online

ജനകീയ ഹോട്ടലിലെ ഉച്ചയൂണ് വില വർദ്ധനവ് അന്യായം – എൽ. ജി. എം. എൽ

Ft

പുന്നയൂർ: പഞ്ചായത്ത് ജനകീയ ഹോട്ടലിലെ ഉച്ചയൂണ് വില വർദ്ധനവ് അന്യായമാണെന്ന് മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് ആർ. പി ബഷീർ പറഞ്ഞു. പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് എൽ. ജി. എം. എൽ ധർണ്ണ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സി അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു.ന്യായവില ഹോട്ടൽ എന്ന പേരിൽ ജനങ്ങൾക്ക് ആശ്വാസമായി ഇരുപത് രൂപക്ക് നൽകിയിരുന്ന ഉച്ചയൂണ് മുപ്പതു രൂപയാക്കി വർദ്ദിപ്പിച്ചത് അംഗീകരിക്കാവുന്നതല്ല.

Jan oushadi

പഞ്ചായത്തുകളെ തകർക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചു സംസ്ഥാന വ്യാപകമായി പഞ്ചായത്തുകൾക്ക്‌ മുന്നിൽ നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് ധർണ്ണ സംഘടിപ്പിച്ചത്. ഇരുപത്തിനാലിന് നടക്കുന്ന സെക്രട്ടറിയേറ്റ് ധർണ്ണ വിജയിപ്പിക്കുവാനും തീരുമാനിച്ചു. എൽ.ജി.എം.എൽ ജില്ല ജനറൽ സെക്രട്ടറി മന്ദലാംകുന്ന് മുഹമ്മദുണ്ണി മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം. വി ഷെക്കീർ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം കുഞ്ഞുമുഹമ്മദ്, ജനറൽ സെക്രട്ടറി ടി. കെ ഉസ്മാൻ, ഷെരീഫ കബീർ, പി.എ നസീർ, അബ്ദുൽ സലീം കുന്നമ്പത്ത്, ഫൈസൽ മൂന്നയിനി, നിസാർ മൂത്തേടത്ത്, ടി. എം നൂറുദ്ധീൻ, കെ നൗഫൽ, ഷൗക്കത്ത് കിഴക്കൂട്ട് എന്നിവർ സംസാരിച്ചു. എൽ.ജി.എം.എൽ ജില്ല സെക്രട്ടറി അസീസ് മന്ദലാംകുന്ന് സ്വാഗതവും പഞ്ചായത്ത് അംഗം സുബൈദ പുളിക്കൽ നന്ദിയും പറഞ്ഞു.

Comments are closed.