mehandi banner desktop
Chavakkad online

മെയ്‌ ദിനം – സംയുക്ത ട്രേഡ് യൂണിയൻ റാലിയും പൊതുയോഗവും

Ft

ചാവക്കാട് : മെയ്‌ ദിനത്തിൽ സംയുക്ത ട്രേഡ് യൂണിയൻ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. മുതുവട്ടൂർ സെന്ററിൽ നിന്ന് ആരംഭിച്ച മെയ്ദിന റാലി ചാവക്കാട് ടൗൺ ചുറ്റി ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം സിപിഎം ജില്ല സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ല കമ്മിറ്റി അംഗം പി.കെ രാജേശ്വരൻ അധ്യക്ഷത വഹിച്ചു. എൻ.കെ അക്ബർ എംഎൽഎ, നഗരസഭ ചെയർമാൻ എ. എച്ച് അക്ബർ, സിപിഎം ജില്ല കമ്മിറ്റി അംഗം എം. കൃഷ്ണദാസ്, ഏരിയ സെക്രട്ടറി ടി.ടി ശിവദാസൻ, എഐടിയുസി നേതാവ് സതീന്ദ്രൻ, എ.എസ് മനോജ്, കെ. എം അലി, കെ.സി സുനിൽ, പി. യതീന്ദ്ര ദാസ് തുടങ്ങിയവർ സംസാരിച്ചു.

Jan oushadi

Comments are closed.