mehandi banner desktop
Chavakkad online

നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കാനയിലേക്ക് മറിഞ്ഞു

Ft

പാവറട്ടി : നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കാനയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ചാവക്കാട് ഭാഗത്തുനിന്ന് പൂവത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് കാശ്മീർ റോഡ് ബസ്റ്റോപ്പിന് സമീപം അപകടത്തിൽപ്പെട്ടത്. കാറിൽ ആറു യാത്രക്കാരുണ്ടായിരുന്നു. ഇവർ തലശ്ശേരി സ്വദേശികളാണ്. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നതോടൊപ്പം വൈദ്യുത പോസ്റ്റും തകർന്ന നിലയിലാണ്. അപകടത്തെ തുടർന്ന് മേഖലയിൽ വൈദ്യുതി നിലച്ചു. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമയില്ല

Jan oushadi

Comments are closed.