mehandi new

മാധ്യമങ്ങള്‍ വികസനത്തിന് ഗതിവേഗം പകരണം: നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ്

fairy tale

ഗുരുവായൂര്‍: മാധ്യമങ്ങള്‍ നാടിന്റെ വികസനത്തിന് ഗതിവേഗം പകരണമെന്ന് നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ്. വിമര്‍ശനങ്ങള്‍ക്കൊപ്പം നാടിന്റെ മുന്നേറ്റത്തിന്റെ കാവലാളുകളാവാനും മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂര്‍ പ്രസ് ഫോറം വാര്‍ഷിക ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍. വീട്ടിക്കിഴി ഗോപാലകൃഷ്ണന്‍ പുരസ്‌കാരം നേടിയ പി.കെ. രാജേഷ് ബാബുവിനെ ചടങ്ങിൽ അനുമോദിച്ചു. ക്രിസ്മസ് – പുതുവര്‍ഷ ആഘോഷങ്ങളും നടന്നു.

planet fashion

പി.കെ. രാജേഷ് ബാബു അധ്യക്ഷത വഹിച്ചു. കെ. വിജയന്‍ മേനോന്‍, ശിവജി നാരായണന്‍, ലിജിത് തരകന്‍, ജോഫി ചൊവ്വന്നൂര്‍, ടി.ബി. ജയപ്രകാശ്, ടി.ജി. ഷൈജു, ടി.ടി. മുനേഷ്, മനീഷ് ഡേവിഡ്, കെ.വി. സുബൈര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി.കെ. രാജേഷ് ബാബു (പ്രസി.), ജോഫി ചൊവ്വന്നൂര്‍ (വൈ. പ്രസി.), ലിജിത് തരകന്‍ (സെക്ര.), കെ. വിജയന്‍ മേനോന്‍ (ജോ. സെക്ര.), ശിവജി നാരായണന്‍ (ട്രഷ).

Macare health second

Comments are closed.