ഉപജില്ലാ കലോത്സവം ഭരതനാട്യത്തിൽ മെഹറിൻ നൗഷാദ്


കലോത്സവനഗരി : ചാവക്കാട് ഉപജില്ലാ കലോത്സവത്തിൽ ഭരതനാട്യം ഹയർസെക്കണ്ടറി വിഭാഗം ഒന്നാം സ്ഥാനം മെഹറിൻ നൗഷാദിന്. ഗുരുവായൂർ ശ്രീകൃഷ്ണ എച്ച് എസ് എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്.
മൂകാമ്പിക ദേവിയെ വർണ്ണിക്കുന്ന കീർത്തനത്തിനു നൃത്താവിഷ്കാരം ചമച്ചാണ് മെഹ്റിൻ നൗഷാദ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടിയത്.
നാല് വയസ്സ് മുതൽ നൃത്തം പഠിക്കുന്ന മെഹറിൻ നൗഷാദ് പഞ്ചാരമുക്ക് സ്വദേശിയായ നൗഷാദ് സഫ്ന ദമ്പതികളുടെ മകളാണ്. കലാമണ്ഡലം സ്മിതാ ജയന്റെ കീഴിലാണ് ഭരതനാട്യം പഠിക്കുന്നത്.
എൽ പി സ്കൂൾ പഠന കാലം മുതൽ മെഹ്റിൻ സ്കൂൾ കലോത്സവങ്ങളിൽ അരങ്ങു വാഴ്‌ന്നു.
രണ്ടാം സ്ഥാനം ആശ്മി കെ എസ് അപ്പു മെമ്മോറിയൽ സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി. ചിറ്റാട്ടുകര സ്വദേശി ഷാജു യാമിനി ദമ്പതികളുടെ മകളാണ്
എൽ പി വിഭാഗത്തിൽ പുന്നയൂർക്കുളം രാമരാജ സ്കൂൾ വിദ്യാർത്ഥി ആരാധ്യ ഒന്നാം സ്ഥാനം നേടി.
യു പി വിഭാഗത്തിൽ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂൾ വിദ്യാർത്ഥി സപര്യ കൃഷ്ണൻ കെ വിജയിയായി.
ഹൈസ്‌കൂൾ തല ഭരതനാട്യ മത്സരത്തിൽ മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി ഭാഗ്യ കെ പി ജില്ലയിലേക്ക് യോഗ്യത നേടി.

Comments are closed.