mehandi new

മാനസീക പീഡനം – ഒരുമനയൂർ പഞ്ചായത്ത് സിപിഐ (എം) വനിതാ അംഗം പാർട്ടിയിൽ നിന്നും രാജിവെച്ചു

fairy tale

ചാവക്കാട് : ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് സിപിഐ (എം) വനിതാ അംഗം ഭരണസമിതി യോഗത്തിൽ നിന്നും ഇറങ്ങിപ്പോവുകയും പാർട്ടിയിൽ നിന്നും രാജിവെച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. പാർട്ടയിലെ സീനിയർ അംഗവും ഒരുമനയൂർ മൂന്നാംകല്ല് പത്താം വാർഡ്‌ മെമ്പറും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ കയ്യുമ്മുവാണ് രാജിവെച്ചതായി അറിയിച്ചത്.

planet fashion

പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നും ഭരണസമിതി അംഗങ്ങൾ മാനസികമായി ബുദ്ധിമുട്ടിക്കുകയാണെന്നും കയ്യുമ്മു പറഞ്ഞു. സിപിഐ (എം) പാർട്ടിയുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് അവർ അറിയിച്ചു. ഇന്ന് നടന്ന ഭരണസമിതി യോഗത്തിൽ നിന്നും രോഷത്തോടെ ഇറങ്ങിപോയതിനു ശേഷമാണ് പ്രഖ്യാപനം.

പാർട്ടി ആവശ്യപ്പെട്ടാൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഒഴിയും. തന്റെ വാർഡിലെ ജനങ്ങൾ ആവശ്യപ്പെട്ടാൽ മാത്രമേ മെമ്പർ സ്ഥാനം രാജിവെക്കുകയുള്ളൂ എന്നും കയ്യുമ്മു പറഞ്ഞു.

Jan oushadi muthuvatur

Comments are closed.