വ്യാപാരികളെ ദുരിതത്തിലാക്കുന്ന കുടിയാന്‍ നിയമം ഭേദഗതി വരുത്തണം : കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ
ചാവക്കാട്: വാണിജ്യാവശ്യങ്ങള്‍ക്ക് മുറികള്‍ വാടകക്കെടുക്കുന്ന വ്യാപാരികളെ ദുരിതത്തിലാക്കുന്ന കുടിയാന്‍ നിയമം ഭേദഗതി വരുത്തണമെന്ന് കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. 59-ാം വാര്‍ഷികമാഘോഷിക്കുന്നതിന്‍്റെ ഭാഗമായി ചാവക്കാട് മര്‍ച്ചന്‍്റ് അസോസിയേഷന്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിയാന്‍ നിയമത്തിന് ആവശ്യമായ ഭേദഗതിക്കായി താന്‍ പരിശ്രമിക്കുമെന്ന് വ്യാപാരികള്‍ക്ക് അദ്ദേഹം ഉറപ്പു നല്‍കി. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എന്‍.ആര്‍ വിനോദ് കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. കെ.വി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ എസ്.എസ്.എല്‍.സി, പ്ളസ് ടു പരീക്ഷളില്‍ ഉന്നത വിജയികളെ പുരസ്ക്കാരം നല്‍കി ആദരിച്ചു. ജില്ലാ സെക്രട്ടറി ലൂക്കോസ് തലക്കോട്ടൂര്‍, ജോജി തോമസ്, കെ.കെ സേതുമാധവന്‍, സി.ടി.തമ്പി, പി.എസ് അക്ബര്‍ പി.എം അബ്ദുല്‍ ജാഫര്‍ എന്നിവര്‍ സംസാരിച്ചു.
Comments are closed.