മെറിറ്റ് ഡേ- ആഘോഷം

ചാവക്കാട്: ഒരുമനയൂര്‍ ഇസ്ലാമിക് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ മെറിറ്റ് ഡേ ആഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ചാക്കോ ഉദ്ഘാടനം ചെയ്തു. എന്‍.ടി.ഹംസഹാജി അധ്യക്ഷനായി. സ്‌ക്കൂള്‍ മാനേജര്‍ വി.കെ.അബ്ദുള്ളമോന്‍ അവാര്‍ഡ് വിതരണം നടത്തി. എസ്.എസ്.എല്‍.സി.പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയതിന് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ചടങ്ങില്‍ ആദരിച്ചു. ചാവക്കാട് ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എം.എ. അബൂബക്കര്‍ ഹാജി, ഒരുമനയൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പി.പി.മൊയ്മുദ്ദീന്‍, പി.കെ.ജമാലുദ്ദീന്‍, പി.പി.സെയ്തുമുഹമ്മദ് ഹാജി, പി.ടി.എ പ്രസിഡന്റ് ഹാരിഫ് ഒരുമനയൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ടി.ഇ.ജെയിംസ് സ്വാഗതവും പി.ജയലക്ഷ്മി നന്ദിയും പറഞ്ഞു.

Comments are closed.