mehandi new

എംഇഎസ് ചാവക്കാട് താലൂക്ക് കമ്മറ്റി – റംസാൻ പുതുവസ്ത്ര വിതരണവും , ഇഫ്ത്താർ സംഗമവും

fairy tale

ചാവക്കാട് : എംഇഎസ് ചാവക്കാട് താലൂക്ക് കമ്മറ്റിയുടെ റംസാൻ റിലീഫും ഇഫ്ത്താർ സംഗമവും ജില്ലാ സെക്രട്ടറി പി.കെ.മുഹമ്മദ് ഷമീർ ഉദ്ഘാടനം ചൈയ്തു.
ചടങ്ങിൽ വെച്ച് ആൽഫ പാലിയേറ്റീവ് കെയർ, സാന്ത്വന സ്പർശം പാലിയേറ്റീവ് എന്നിവർക്കുള്ള റംസാൻ കിറ്റ് വിതരണം ചെയ്തു.
അഷറഫ് മൗലവി വാടാനപ്പള്ളിറമദാൻ സന്ദേശം നൽകി. ജില്ലാ ജോ. സെക്രട്ടറി കെ.എം അബ്ദുൾ ജമാൽ മുഖ്യപ്രഭാഷണം നടത്തി.

planet fashion

എംഇഎസ് തൃശൂർ ജില്ലാ വൈസ് പ്രസിഡണ്ട് എ. ടി. ഇബ്രാഹിം കുട്ടി, എം. ഇ എസ് പൊന്നാനി കോളേജ് സെകട്ടറി ആന്റ് കറസ്പോണ്ടൻ്റ് സഗീർ കാദിരി, എംഇഎസ് വേക്കോട് സ്കൂൾ സെക്രട്ടറി ആന്റ് കറസ് പോണ്ടൻ്റ് സലിം അറക്കൽ, അബ്ദു തടാകം, മൊയ്നുദ്ധീൻ കാരയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
താലൂക്ക് പ്രസിഡണ്ട് ജമാൽ പെരുമ്പാടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ താലൂക്ക് സെക്രട്ടറി ജമാൽ എൻ.ബി,സ്വാഗതവും ഹാഷിം നന്ദിയും പറഞ്ഞു.

Macare health second

Comments are closed.