Header

കേരള മുഖ്യൻ കോർപ്പറേറ്റ് മാഫിയ തലവൻ : യൂത്ത് ലീഗ്

ചാവക്കാട് : സംസ്ഥാനത്തെ ജനങ്ങൾ നികുതി ഭാരവും കടുത്ത വിലവർധനവും മൂലം വീർപ്പുമുട്ടുമ്പോൾ വിദേശ രാജ്യങ്ങളിൽ കുടുംബസമേതം അർഭാടജീവിതം നയിക്കുന്ന കോർപ്പറേറ്റ് മാഫിയ തലവനായി കേരള മുഖ്യൻ പിണറായി വിജയൻ മാറിയെന്നു മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എ എം സനൗഫൽ അഭിപ്രായപ്പെട്ടു.
വീട് പെർമിറ്റ്‌, അപേക്ഷ ഫീസുകൾ കുത്തനെ കൂട്ടിയ ഇടത് സർക്കാരിനെതീരെ മുസ്‌ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1500 ചതുരശ്രയടിക്ക് മീതെയുള്ള വീടിന്റെ പെർമിറ്റ്‌ ഫീസ്പോലും വലിയ തോതിൽ കൂട്ടിയിട്ടും മന്ത്രി പറയുന്നത് ഇത് സാധരണക്കാരനെ ബാധിക്കുന്നില്ല എന്നാണ്. മന്ത്രിക്ക് തികഞ്ഞ കമ്മ്യൂണിസ്റ്റ്‌ ചിന്ത മാത്രമല്ല പൊതു ബോധവും നഷ്ടമായി എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഈ കരിൻകൊള്ള പിൻവലിക്കുന്നത് വരെ യൂത്ത്ലീഗ് ഈ തെരുവിൽ ഉണ്ടാകുമെന്നു സനൗഫൽ കൂട്ടിച്ചേർത്തു.
മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി. ആർ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജില്ലാ ജന സെക്രട്ടറി നൗഷാദ് തെരുവത്ത് മുഖ്യപ്രഭാഷണം നടത്തി.

മുസ്‌ലിം ലീഗ് മണ്ഡലം ജന. സെക്രട്ടറി പി. വി ഉമ്മർകുഞ്ഞി, പഞ്ചായത്ത് പ്രസിഡന്റ് സുബൈർ തങ്ങൾ, ജന. സെക്രട്ടറി പി. എം മുജീബ്, മണ്ഡലം സെക്രട്ടറി വി.എം മനാഫ്, സൈദുമുഹമ്മദ് പോക്കാകില്ലത്ത്, മുസ്‌ലിം ലീഗ് യൂത്ത് ലീഗ് നേതാക്കളായ ഉമ്മർഹാജി, സി. അലിക്കുഞ്ഞി, പി. അബ്ദുൽ ഹമീദ്, ചാലിൽ കോയ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ധീൻ, സി ഡി എസ് ചെയർപേഴ്സൺ ശംസിയ തൗഫീഖ്, മെമ്പർമാരായ ശുഭ ജയൻ, അബ്ദുൽ ഗഫൂർ, റാഫി പൊന്നാക്കാരൻ, റാഫി പുതിയകത്ത് എന്നിവർ സംസാരിച്ചു

യൂത്ത് ലീഗ് പഞ്ചായത്ത് ജന. സെക്രട്ടറി പി. എ അഷ്‌കർ അലി സ്വാഗതവും ട്രഷറർ പി. കെ അലി നന്ദിയും പറഞ്ഞു.
മുസ്‌ലിം യൂത്ത് ലീഗ് നേതാക്കളായ അൻവർ അസീസ്, ഷബീർ പുതിയങ്ങാടി, ഹകീം കുമാരൻപടി, റിയാസ് പൊന്നാക്കാരൻ, ആരിഫ് വട്ടേക്കാട് നാസർ ആറങ്ങാടി, കെ. ജിംഷാദ്, റംഷാദ് കാട്ടിൽ, ആർ. എച്ച് അലി, ടി. കെ ഷബീർഅലി, നുഹ്മാൻ ഷിബിലി, ജലാൽ, അക്ബർ അറക്കൽ എന്നിവർ ധർണ്ണക്ക്‌ നേതൃത്വം നൽകി

ഫോട്ടോ : വീട് പെർമിറ്റ്‌, ഫീസ് എന്നിവ കുത്തനെ കൂട്ടിയ ഇടത് സർക്കാരിനെതിരെ യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത്‌ ഓഫീസ് ധർണ്ണ ജില്ലാ പ്രസിഡന്റ് എ എം സനൗഫൽ ഉദ്ഘാടനം ചെയ്യുന്നു.

thahani steels

Comments are closed.