mehandi banner desktop

ഇന്ധനവില വർദ്ധനവ്: പ്രതിഷേധ പ്രകടനവും പൊതുയോഗവും

fairy tale

ചാവക്കാട്:  പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവ് നിയന്ത്രിക്കുന്നതിൽ കേന്ദ്ര ഗവൺമെന്റ് കാണിക്കുന്ന നിഷേധാത്മകവും ജനദ്രോഹപരവുമായ നിലപാടിൽ പ്രതിഷേധിച്ച് എ ഐ റ്റി യു സി ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. എ ഐ റ്റി യു സി ജില്ലാ പ്രസിഡന്റ് വി.എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എ എം സതീന്ദ്രൻ അധ്യക്ഷത വഹിച്ചു.

planet fashion

സി പി ഐ മണ്ഡലം സെക്രട്ടറി പി.കെ രാജേശ്വരൻ, മഹിളാ സംഘം സംസ്ഥാന കമ്മറ്റി അംഗം ഗീതാ രാജൻ, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി ബിനീഷ് ചില്ലിക്കൻ, എ ഐ റ്റി യു സി കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ മണ്ഡലം സെക്രട്ടറി ഇ കെ ജോസ്, സി പി ഐ ചാവക്കാട് ലോക്കൽ സെക്രട്ടറി എ എ ശിവദാസൻ സ്വാഗതവും  എ ഐ റ്റി യു സി മണ്ഡലം ജോയിന്റ് സെക്രട്ടറി പി.എ സജീവൻ നന്ദിയും പറഞ്ഞു.

Comments are closed.