mehandi banner desktop
Chavakkad online

നഗരസഭയുടെ നേതൃത്വത്തിൽ ബിഗ് സ്‌ക്രീൻ ഒരുങ്ങുന്നു – ലോകകപ്പ് ആവേശത്തിലേക്ക് ചാവക്കാടും

Ft

ചാവക്കാട്: ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ആവേശം നെഞ്ചേറ്റി ചാവക്കാട് നഗരസഭ. കായികപ്രേമികൾക്ക് ഒത്തുകൂടി മത്സരങ്ങൾ തത്സമയം ആസ്വദിക്കുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളോടെ ബിഗ് സ്ക്രീൻ പ്രദർശനം ഒരുങ്ങുന്നു.

Jan oushadi

ചാവക്കാട് ഏനമാവ് റോഡിൽ പീപ്പിൾസ് ഫേബ്രിക്സിന് മുൻവശത്തുള്ള അൽ ഹദീർ കെട്ടിടത്തിലാണ് കായിക പ്രേമികൾക്കായി വലിയ സ്‌ക്രീൻ സ്ഥാപിച്ചിട്ടുള്ളത്.

ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് മാറ്റുകൂട്ടാൻ വൈവിധ്യമാർന്ന ആഘോഷ പരിപാടികളാണ് നഗരസഭ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജൂൺ 11-ന് വൈകീട്ട് 5 മണിക്ക് ചാവക്കാട് ബസ് സ്റ്റാൻഡ് ചത്വരത്തിൽ വെച്ച് പ്രത്യേക ‘ലോകകപ്പ് ഡി.ജെ വൈബ്’ സംഘടിപ്പിക്കും. ഫുട്ബോൾ ലഹരി നഗരത്തിലേക്ക് പൂർണ്ണമായി എത്തിക്കുന്ന തരത്തിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

ബിഗ് സ്‌ക്രീൻ പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ നിർവഹിക്കും. ചടങ്ങിൽ ചാവക്കാട് നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ അധ്യക്ഷത വഹിക്കും.

മത്സരങ്ങൾ കാണാൻ എത്തുന്ന ഫുട്ബോൾ പ്രേമികൾക്കായി ആകർഷകമായ ഫിഫ വേൾഡ് കപ്പ് സമ്മാന പെരുമഴയും ഇതോടൊപ്പം നഗരസഭ ഒരുക്കിയിട്ടുണ്ട്.

Comments are closed.