mehandi new

പുത്തൻകടപ്പുറം പള്ളിക്ക് സമീപം സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

fairy tale

ചാവക്കാട് : പുത്തൻകടപ്പുറം ജുമാ മസ്ജിദ്, എച്ച് ഐ എൽ പി സ്കൂൾഎന്നിവയുടെ സമീപം മിനി ഹൈ മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം  എൻ. കെ. അക്ബർ എം എൽ എ നിർവഹിച്ചു. എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും രണ്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് മിനി ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ചാവക്കാട് നഗരസഭ ചെയർപേർസൻ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൻമാരായ ഷാഹിന സലീം, ബുഷറ ലത്തീഫ്, പ്രസന്ന രണ ദിവേ, മുഹമ്മദ്‌ അൻവർ എ. വി, മുൻ ചെയർമാൻ. എം. ആർ. രാധാകൃഷ്ണൻ എന്നിവർസംസാരിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ. കെ. മുബാറക് സ്വാഗതവും, വാർഡ് കൗൺസിലർ പേള ഷാഹിദ നന്ദിയും പറഞ്ഞു.

Macare 25 mar

Comments are closed.