തീരപ്പെരുമയിൽ ഓണാഘോഷം – മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു

ചാവക്കാട് : ചാവക്കാട് ബീച്ച് ഡസ്റ്റിനേഷൻ കൗൺസിലും ചാവക്കാട് നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം തീരപ്പെരുമ 2023 റവന്യു മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ അധ്യക്ഷനായി.
ഉദ്ഘാടനംത്തിനു മുന്നോടിയായി വിവിധ കലാരൂപങ്ങൾ അണിനിരന്ന സാംസ്കാരിക ഘോഷയാത്ര നടന്നു.

നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ, ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്, കൗൺസിലർമാരായ മുഹമ്മദ് അൻവർ, ബുഷറ ലത്തീഫ്, പ്രസന്ന രണദീവ്, കെ വി സത്താർ, പി കെ കബീർ എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. തുടർന്ന് സരിത റഹ്മാന്റെ സംഗീത നിശ അരങ്ങേറി.
സമാപന സമ്മേളനം നാളെ വൈകീട്ട് 6 മണിക്ക് തൃശൂർ ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ ഐ എ എസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ആൽമരം മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത നിശയും ഉണ്ടായിരിക്കും.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.