ബയോ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് ലഭിച്ച ഹഫ്‌സക്ക് എം എൽ എ യുടെ ആദരം

ചാവക്കാട് : ബയോ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് ലഭിച്ച തിരുവത്ര സ്വദേശി ഹഫ്‌സയെ എൻ കെ അക്ബർ എം എൽ എ ആദരിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, 30 -ാം വാർഡിന് വേണ്ടി വാർഡ് കൗൺസിലറും വൈസ് ചെയർമാനുമായ കെ കെ മുബാറക് എന്നിവരും പുരസ്കാരങ്ങൾ സമ്മാനിച്ചു.

ഹഫ്‌സയുടെ ഭർത്താവ് കെ എം ശിഹാബ്, സിപിഐഎം തിരുവത്ര ലോക്കൽ സെക്രട്ടറി കെ എച്ച് സലാം, കൗൺസിലർമാരായ ശ്രീജി സുഭാഷ്, ഉമ്മുറഹ്മത്ത്, ബ്രാഞ്ച് സെക്രട്ടറി സി കെ രമേശ് തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ : ബയോ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് ലഭിച്ച തിരുവത്ര സ്വദേശി ഹഫ്‌സയെ എൻ കെ അക്ബർ എം എൽ എ പുരസ്കാരം നൽകി ആദരിക്കുന്നു

Comments are closed.