നന്നാക്കി നന്നാക്കി കാൽനട പോലും ദുഷ്കരം – ചാവക്കാട് ചേറ്റുവ റോഡിന്റെ ശോചനീയാവസ്ഥ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എം എൽ എ
ചാവക്കാട് : മഴ വന്നാൽ ചളി, വെയിൽ വന്നാൽ പൊടി. നന്നാക്കി നന്നാക്കി കാൽനട യാത്ര പോലും പറ്റാത്ത അവസ്ഥയിലാണ് ചാവക്കാട് – ചേറ്റുവ ദേശീയപാത. ചാവക്കാട് ചേറ്റുവ റോഡിൽ യാത്രാ ദുരിതത്തിനു ഒരു മാറ്റവുമില്ല. പല വട്ടം റോഡ് പണിയെന്ന പേരിൽ പലതും ചെയ്തു കൂട്ടാറുണ്ടെങ്കിലും ആഴ്ച്ചകൾക്കുള്ളിൽ അതൊക്കെ പഴയ അവസ്ഥയിലേക്കെത്തും. റോഡ് പണിയുടെ പേരിലും ഗതാഗതം തടസ്സപ്പെടുന്നു എന്നത് മാത്രമാണ് ഫലം.
കലക്ടറുടെ പ്രത്യേക ഇടപെടൽ മൂലം ആറാഴ്ച്ചകൾക്ക് മുൻപ് അറ്റകുറ്റ പണികൾ നടത്തിയ റോഡ് ഇപ്പോൾ പഴയതിലും മോശമായ അവസ്ഥയിലാണ്
മഴ വന്നാൽ ചളിയും വെയിൽ വന്നാൽ പൊടിയുമായി ഈ മേഖലയിലെ ജന ജീവിതം തന്നെ ദുസ്സഹമായി തീർന്നിട്ടുണ്ട്.
കുണ്ടും കുഴിയുമില്ലാത്ത ചാവക്കാട് ചേറ്റുവ റോഡിന്റെ ആയുസ്സ് ദിവസങ്ങൾ മാത്രം. ടൈൽ വിരിച്ചും, കോൺക്രീറ്റ് നിറച്ചും, ടാറൊഴിച്ചും, പൊടി വിതറിയും കോടികൾ ചിലവഴിച്ചിട്ടും ഈ റോഡിലൂടെയുള്ള ഗതാഗതം യാത്രക്കാരുടെ വിധിയാണ്.
കോടികൾ മുടക്കി റോഡുകളിൽ കേമറകൾ സ്ഥാപിച്ച് യാത്രക്കാരെ പിഴിയാനുള്ളതിന്റെ നൂറിലൊരു അംശംമെങ്കിലും ഉത്തരവാദിത്തം റോഡ് യാത്രാ യോഗ്യമാക്കുന്നതിൽ സർക്കാർ കാണിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇതിനിടെ കഴിഞ്ഞ ദിവസം ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ചാവക്കാട്ടെ ഒരു വാട്സ്ആപ് ഗ്രൂപ്പിൽ ചാവക്കാട് ചേറ്റുവ റോഡിന്റെ യാത്രാ ദുരിതം വ്യക്തമാക്കുന്ന വീഡിയോ പങ്കുവെച്ചിരുന്നു. മാധ്യമ പ്രവർത്തകരും വിവിധ രാഷ്ട്രീയ സാമൂഹിക മേഖലയിലെ വ്യക്തികൾ ഉൾക്കൊള്ളുന്ന ഗ്രൂപ്പിൽ പ്രത്യേകിച്ച് കുറിപ്പുകൾ ഒന്നും നൽകാതെയാണ് രണ്ടു ഫോർവേഡഡ് വീഡിയോ ക്ലിപ്പുകൾ അദ്ദേഹം പങ്കുവെച്ചത്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/
Comments are closed.