mehandi new

നിർധനരായ 35 പെൺകുട്ടികൾക്ക് വിവാഹ ധനസഹായം വിതരണം ചെയ്തു

fairy tale

ചാവക്കാട് : മണത്തല മഹല്ല് നിർധന വിവാഹ സഹായ സമിതിയുടെ നേതൃത്വത്തിൽ മഹല്ലിൽ നിന്നും തിരഞ്ഞെടുത്ത 35 നിർധനരായ പെൺകുട്ടികൾക്കുളള വിവാഹ ധന സഹായം വിതരണം ചെയ്തു. എൻ.കെ. അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു.
സമിതി ചെയർമാൻ പി. കെ. ഇസ്മാഈൽ അദ്ധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് സയ്യിദ് ഖമറുദ്ദീൻ ബാദുഷ തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. മുദരീസ് അബ്ദുലത്തീഫ് ഹൈതമി മുഖ്യ പ്രഭാഷണം നടത്തി.

നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്, പ്രതിപക്ഷ നേതാവ് കെ. വി സത്താർ, കൗൺസിലർമാരായ ഫൈസൽ കാനാപ്പുളി, കെ വി ശാനവാസ്, മുൻ മഹല്ല് പ്രസിഡന്റ് പി എസ് ഷാഹു, മഹല്ല് മുൻ സെക്രട്ടറി എ വി അശറഫ് എന്നിവർ സംസാരിച്ചു. ഹാഫിള് ഖാജാ ഹുസൈൻ ഖിറാഅത്ത് നിർവ്വഹിച്ചു.
നിർദ്ദനവിവാഹ സഹായ സമിതി സെക്രട്ടറി റ്റി കെ മുഹമ്മദലി ഹാജി സ്വാഗതവും ജോ സെക്രട്ടറി എൻ. കെ സുധീർ നന്ദിയും പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

planet fashion

Comments are closed.