mehandi banner desktop
Chavakkad online

എംഎൽഎ ടൈസൺ മാസ്റ്റർ റൈഹാന മുത്തുവിനെ വീട്ടിലെത്തി അഭിനന്ദിച്ചു

Ft

ഒരുമനയൂർ : സംസ്ഥാന സ്കൂൾകലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം അറബിക് ഗാനത്തിൽ എ ഗ്രേഡ് നേടിയ റൈഹാന മുത്തുവിനെ സി പി ഐ ഒരുമനയൂർ ലോക്കൽ കമ്മിറ്റി ആദരിച്ചു. റൈഹാനയുടെ വീട്ടിൽ എത്തിയ കൈപ്പമംഗലം എംഎൽഎ ഇ ടി ടൈസൺ മാസ്റ്റർ റൈഹാനക്ക് സ്നേഹോപഹാരം നൽകി. 

Jan oushadi

സിപിഐ ഒരുമനൂർ ലോക്കൽ സെക്രട്ടറി വി കെ ചന്ദ്രൻ,  ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി ആർ കെ സജിൽ,  പ്രവാസി ഫെഡറേഷൻ ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്  പി എം തൈമൂർ, ഒരുമനയൂർ പഞ്ചായത്ത്‌ ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി കബീർ, എ ഐ വൈ എഫ് മേഖല പ്രസിഡന്റ് നൈഷാം, സത്യൻ,  കുഞ്ഞാലി ബഷീർ എന്നിവർ പങ്കെടുത്തു.

Comments are closed.