mehandi new

എം എം അക്ബർ നാളെ ചാവക്കാട് – ശാസ്ത്രമല്ല വെറുപ്പുല്‍പ്പാദനമാണ് നാസ്തികത ഓപ്പൺ ഡിബേറ്റ്

fairy tale

ചാവക്കാട് : ഐ എസ് എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ഓപ്പണ്‍ ഡിബേറ്റില്‍ ശാസ്ത്രമല്ല വെറുപ്പുല്‍പ്പാദനമാണ് നാസ്തികത എന്ന വിഷയത്തില്‍ നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം. അക്ബര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുമെന്നു ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഒക്ടോബര്‍ 2 തിങ്കളാഴ്ച്ച വൈകീട്ട് 4:00 മണിക്ക് ചാവക്കാട് ബസ്സ് സ്റ്റാന്‍ഡ് ഗ്രൗണ്ടില്‍ വെച്ച് നടക്കു ഐ എസ് എം സംസ്ഥാന സമ്മേളനത്തിന്റെ ജില്ലാതല പ്രചരണോദ്ഘാടന വേദിയാണ് സംവാദത്തതിന് അവസരം ഒരുക്കുന്നത്. കെൻഎം, ഐഎസ്എം ഭാരവാഹികളായ ഇ. കെ. ഇബ്രാഹിംകുട്ടി മൗലവി, പി.കെ. മുഹമ്മദ്, കരീം മാസ്റ്റര്‍ പുന്നയൂര്‍, സാലിഷ് വാടാനപ്പള്ളി, പി.എം.അക്ബര്‍ അലി, പി. കെ. മുഹമ്മദ് ഷാഫി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

planet fashion

നേരാണ് നിലപാട് എന്ന പ്രമേയത്തിൽ 2023 ഡിസംബര്‍ 30, 31 തിയതികളിലാണ് എറണാകുളത്ത് ഐ എസ് എം സംസ്ഥാന സമ്മേളനം നടക്കുന്നത്. കേരള നദുവത്തുല്‍ മുജാഹിദീന്റെ (കെ.എന്‍.എം) യുവജന വിഭാഗമാണ് ഐ.എസ്.എം.
വെറുപ്പിന്റെ വ്യാപാരികള്‍ സാമൂഹിക നിര്‍മ്മിതിയെ സ്വാധീനിക്കുന്ന ഈ കാലഘട്ടത്തില്‍, വര്‍ഗ്ഗീയതയും വിഭാഗീയതയും ജാതീയതയുമെല്ലാം മാനവികതയെ വിഭജിക്കുന്ന വര്‍ത്തമാന ലോകത്ത്, നേരിന്റെ നിലപാട് പ്രഖ്യാപിക്കുവാന്‍ മാനവികതയെ വിളിക്കുകയാണ് മുജാഹിദ് യുവജന പ്രസ്ഥാനമെന്നു നേതാക്കൾ പറഞ്ഞു.

ജില്ലാ സമ്മേളനം നാളെ വൈകുന്നേരം നാലുമണിക്ക് ടി. എന്‍ പ്രതാപന്‍ എം. പി. ഉദ്ഘാടനം ചെയ്യും. കെ. എന്‍.എം സംസ്ഥാന സെക്രട്ടറി ഡോ: കെ.എ അബ്ദുല്‍ ഹസീബ് മദനി, കെ. എന്‍.എം ജില്ലാ പ്രസിഡന്റ് പി.കെ മുഹമ്മദ്, കെ. എന്‍.എം. ജില്ലാ സെക്രട്ടറി ഇ.കെ ഇബ്രാഹിംകുട്ടി മൗലവി, ഐ. എസ്. എം.ജില്ലാ പ്രസിഡന്റ് സാലിഷ് വാടാനപ്പള്ളി, ഐ. എസ്. എം.ജില്ലാ സെക്രട്ടറി പി.എം അക്ബര്‍ അലി, ആഷിഖ് ഷാജഹാന്‍ ഫാറൂഖി എന്നിവര്‍ സംബന്ധിക്കും.

Jan oushadi muthuvatur

Comments are closed.