mehandi new

നഗരസഭയില്‍ വയോജനങ്ങള്‍ക്കുള്ള മൊബൈല്‍ ക്ലിനിക്ക് ഉദ്ഘാടനം

fairy tale

ചാവക്കാട്: നഗരസഭ വയോമിത്രം, ചാവക്കാട് ജനമൈത്രി പോലീസ് എന്നിവയുടെ നേതൃത്വത്തില്‍  ലോക വയോജന ചൂഷണ ബോധവത്ക്കരണ ദിനം ആചരിച്ചു. വയോജനങ്ങള്‍ക്കായി നഗരസഭ വയോമിത്രം തുടങ്ങുന്ന മൊബൈല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ നിര്‍വ്വഹിച്ചു. വയോജനങ്ങള്‍ക്കായി 15 ദിവസം കൂടുമ്പോള്‍ മൊബൈല്‍ ക്ലിനിക് നടത്താനാണ് പദ്ധതിയില്‍ ഉദ്ദേശിക്കുന്നത്. നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ മഞ്ജുഷ സുരേഷ് അധ്യക്ഷത വഹിച്ചു. വയോജനങ്ങളെ സംരക്ഷിക്കേണ്ടതിനെ കുറിച്ച് ചാവക്കാട് സി.ഐ. എ.ജെ.ജോണ്‍സന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്ക്കരണ ക്ലാസ്സെടുത്തു. പരിപാടിയില്‍ തിരഞ്ഞെടുത്ത 15 വയോധികര്‍ക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ എം.ബി.രാജലക്ഷ്മി, കെ.എച്ച്.സലാം, എ.എ.മഹേന്ദ്രന്‍, ജനമൈത്രി പോലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് അനില്‍ മാത്യു, നഗരസഭയിലെ വയോജനങ്ങള്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, സന്നദ്ധസംഘടന ഭാരവാഹികള്‍, മമ്മിയൂര്‍ എല്‍.എഫ്.കോളേജിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍, കോമേഴ്‌സ് പാരലല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. വയോമിത്രം ഡോക്ടര്‍ ജെ.വിജയബാനു സ്വാഗതവും വയോമിത്രം കോര്‍ഡിനേറ്റര്‍ വര്‍ഷ പി.വി.നന്ദിയും പറഞ്ഞു.

Royal footwear

Comments are closed.