തുള്ളല്‍ പദങ്ങള്‍ക്ക് മോഹിനിയാട്ടത്തിലലിയുന്ന ലാസ്യ ചുവടുകളുമായി ശോഭ ഗീതാനന്ദന്‍
ഗുരുവായൂര്‍ : തുള്ളല്‍ പദങ്ങള്‍ക്ക് മോഹിനിയാട്ടത്തിലലിയുന്ന ലാസ്യ ചുവടുകളുമായി ഗുരുവായൂരില്‍ ശോഭ ഗീതാനന്ദന്‍ വിസ്മയമായി. പ്രശസ്ത നര്‍ത്തകിയും സിനിമാ കോറിയോഗ്രാഫറുമായ ശോഭാ ഗീതാനന്ദനാണ് തുള്ളല്‍ കവിതകള്‍ അരങ്ങിലാടിയത്. ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ചൊവ്വാഴ്ച്ച രാത്രി എട്ടരക്കായിരുന്നു ഈ നൃത്തവിരുന്ന് അരങ്ങേറിയത്. കിരാതം കഥയിലെ ‘ നിരുപമ ഗുണ വസധേ…’ എന്നു തുടങ്ങുന്ന പദങ്ങളോടെയായിരുന്നു തുടക്കം. കലാമണ്ഡലം സുജാതയാണ് നൃത്തസംവിധാനം. വയലാ രാമചന്ദ്രന്‍ സംഗീതമൊരുക്കി.
കലാമണ്ഡലം കാര്‍ത്തികേയന്‍ ( പാട്ട് ), കലാമണ്ഡലം സുജാത ( നട്ടുവാങ്കം ), വയലാ രാമചന്ദ്രന്‍ ( വയലിന്‍), കലാമണ്ഡലം കൃഷ്ണകുമാര്‍ ( മൃദംഗം), വിനോദ് കുമാര്‍(പുല്ലാങ്കുഴല്‍ ), അരുണ്‍ ദാസ് ( ഇടക്ക) എന്നിവര്‍ പിന്നണിയില്‍ അണിനിരന്നു. പ്രശസ്ത ഓട്ടന്‍ തുള്ളല്‍ ആശാന്‍ കലാമണ്ഡലം ഗീതാനന്ദന്റെ ‘ഭാര്യയാണ് ശോഭ’ ഗീതാനന്ദന്‍ . ഇവരുടെ 31 ാം വിവാഹം വാര്‍ഷികം കൂടിയായിരുന്നു ചൊവ്വാഴ്ച്ച . വാര്‍ഷിക സുദിനത്തില്‍ ഗുരുവായൂരപ്പനു മുന്നില്‍ പുതിയൊരു നൃത്തയിനം അവതരിപ്പിക്കാനായത് ഭാഗ്യമായി കരുതുന്നുവെന്ന് ഗീതാനന്ദനും ശോഭയും പറഞ്ഞു
Comments are closed.