mehandi banner desktop

അധ്യാപകരുടെയും വിദ്യാർഥിനികളുടെയും മോർഫ് ചെയ്ത് നഗ്നചിത്രങ്ങൾ; പ്രിൻസിപ്പൽ പിടിയിൽ

fairy tale

കു​ന്നം​കു​ളം: സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ അ​ധ്യാ​പി​ക​മാ​രു​ടെ​യും ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത് ന​ഗ്ന​ചി​ത്ര​ങ്ങ​ളാ​ക്കി ഫോ​ണി​ൽ സൂ​ക്ഷി​ച്ച പ്രി​ൻ​സി​പ്പ​ലി​നെ കു​ന്നം​കു​ളം പൊ​ലീ​സ് പി​ടി​കൂ​ടി.

planet fashion

വെ​സ്റ്റ് മ​ങ്ങാ​ട് സെ​ന്റ് ജോ​സ​ഫ് ആ​ൻ​ഡ് സെ​ന്റ് സി​റി​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ജു വ​ർ​ഗീ​സാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പ​രാ​തി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ് പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തി​രു​ന്നു. ര​ണ്ട് ദി​വ​സം മു​മ്പ് സ്കൂ​ളി​ൽ ക്ലാ​സ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി അ​ധ്യാ​പ​ക​ൻ ത​ന്റെ മൊ​ബൈ​ൽ ഫോ​ൺ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി​യി​രു​ന്നു.

ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ ഗ്യാ​ല​റി പ​രി​ശോ​ധി​ച്ച വി​ദ്യാ​ർ​ഥി​നി​ക​ൾ സ​ഹ​പാ​ഠി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും മോ​ർ​ഫ് ചെ​യ്ത നി​ല​യി​ലു​ള്ള അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ ക​ണ്ട് ഞെ​ട്ടി. വി​ദ്യാ​ർ​ഥി​നി​ക​ൾ വി​വ​രം ഉ​ട മ​റ്റ് അ​ധ്യാ​പ​ക​രെ​യും സ്കൂ​ൾ അ​ധി​കൃ​ത​രെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് കു​ന്നം​കു​ളം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി കേ​സെ​ടു​ത്ത​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Comments are closed.