mehandi banner desktop
Chavakkad online

വാഹനാപകടം; കയ്‌പമംഗലം സ്വദേശി മരിച്ചു

Ft

കുന്നംകുളം : പെരുമ്പിലാവിലുണ്ടായ വാഹനാപകടത്തിൽ കയ്‌പമംഗലം സ്വദേശിയായ യുവാവ് മരിച്ചു. കയ്‌പമംഗലം പന്ത്രണ്ട് സ്വദേശി കളരിക്കൽ വീട്ടിൽ വിജയൻ്റെ മകൻ അനൂപ് (42) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ തൃശൂർ – കുറ്റിപ്പുറം പാതയിലെ പെരുമ്പിലാവ് പ്രിയ സെൻ്ററിനടുത്ത് വെച്ചായിരുന്നു അപകടം. നിർത്തിയിട്ടിരുന്ന ലോറിക്ക് പിറകിൽ അനൂപിന്റെ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെരുമ്പിലാവ് ഭാഗത്തുള്ള ബന്ധുവിൻ്റെ വീട്ടിലേക്ക് പോവുകയായിയിരുന്നു അനൂപ്.

Jan oushadi

Comments are closed.