ഓര്‍മകളില്‍ ഒരു വട്ടം കൂടി – എം ആര്‍ ആര്‍ എം ഹൈസ്കൂള്‍ ടീം യു എ ഇ പൂര്‍വ്വ-വിദ്യാര്‍ത്ഥി അധ്യാപക കുടുംബ സംഗമം

ദുബൈ : ചാവക്കാട് എം.ആര്‍.ആര്‍.എം ഹൈസ്കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ യു.എ.ഇ യിലുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ എം.ആര്‍.ആര്‍.എം ഹൈസ്കൂള്‍ ടീം യു.എ.ഇ യുടെ നേതൃത്വത്തില്‍ ഓര്‍മകളില്‍ ഒരു വട്ടം കൂടി എന്ന പേരില്‍ ദുബൈ കരാമ സെന്‍ററിലെ പാര്‍ട്ടി ഹാളില്‍ വെച്ച് പൂര്‍വ്വ-വിദ്യാര്‍ത്ഥി അധ്യാപക കുടുംബ സംഗമം സംഘടിപ്പിച്ചു.

വിവിധ കാലഘട്ടങ്ങളില്‍ സ്കൂളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇരുന്നൂറോളം പൂര്‍വ്വ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.
പ്രോഗാം കണ്‍വീനര്‍ ഷാജി എം. അലി യുടെ നേതൃത്വത്തില്‍ സ്കൂള്‍ അസംബ്ലിയോടെ ആരംഭിച്ച പരിപാടിയില്‍, കോര്‍ഡിനേറ്റര്‍മാരായ സുശീലന്‍ കെ. വി, ഡോ. റെന്‍ഷി രഞ്ജിത്ത്, മുബാറക് ഇമ്പാറക്, ബാബു ജോസഫ് എന്നിവര്‍ സ്കൂള്‍ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് ആശംസകള്‍ നേര്‍ന്നു. വിശിഷ്ടാതിഥിയാത്തെയിയ സ്കൂളിലെ മുന്‍ അധ്യാപിക ഷീല ടീച്ചര്‍ക്കൊപ്പം വിവിധ വിദ്യാഭ്യാസ മേഖലകളില്‍ മികച്ച വിജയം കൈവരിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മക്കളെയും, സ്പോര്‍ട്സ്, ടീച്ചിംഗ് എന്നിവയില്‍ കഴിവു തെളിയിച്ചവരെയും ചടങ്ങില്‍ ആദരിച്ചു.
പതിറ്റാണ്ടുകളുടെ സ്കൂള്‍ ഓർമ്മകൾ അയവിറക്കിയ സംഗമത്തിന്‍റെ വേദിയില്‍ മണ്മറഞ്ഞു പോയവരും, വിരമിച്ചവരുമായ അധ്യാപകരെയും, അനധ്യാപക ജീവനക്കാരെയും സ്മരിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും ഒരുക്കിയ കലാവിരുന്നിനൊപ്പം ശിങ്കാരി മേളവും അരങ്ങേറി.

Comments are closed.