mehandi new

എം ആര്‍ ആര്‍ എം സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥികളെ ഇതിലേ….

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : 129 വര്‍ഷം പിന്നിടുന്ന എം ആര്‍. ആര്‍. എം. ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ സ്‌ക്കൂളിന്റേയും നാടിന്റെയും വികസനത്തിനായി ഒത്തുചേരുന്നു. സ്‌ക്കൂളില്‍ നിന്നും പഠിച്ചുപോയ പതിനായിരക്കണക്കിനു വിദ്യാര്‍ഥികളില്‍ ആയിരത്തിലധികം വിദ്യാര്‍ഥികളെ തുടക്കത്തില്‍ കൂട്ടിക്കൊണ്ടാണ് ഭാരവാഹികള്‍ പൂര്‍വ്വവിദ്യാര്‍ഥി കൂട്ടായ്മ രൂപീകരിച്ചത്. സ്‌ക്കൂളിലെ പൂര്‍വിദ്യാര്‍ഥികളുടെ അത്യപൂര്‍വ്വ സംഗമം നാളെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സ്‌ക്കൂള്‍ അങ്കണത്തില്‍ നടത്തുമെന്നു  ഭാരവാഹികളായ എം സി സുനില്‍കുമാര്‍, കെ വി അഷറഫ്, എം ജി ഹരിദാസ്, എന്‍ വി മധു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇപ്പോള്‍ പ്രശസ്തരായവരും, സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും പൂര്‍വ്വവിദ്യാര്‍ഥി സംഗമത്തില്‍ പങ്കെടുക്കും. പഴയകാല കൂട്ടുകാരെ കാണുവാനും സുഹൃത്ബന്ധം ഊട്ടിയുറപ്പിക്കുവാനും ഈ സംഗമം വഴിയൊരുക്കുമെന്ന്  ഭാരവാഹികള്‍ പറഞ്ഞു. അറിയിപ്പ് ലഭിച്ചവരും അല്ലാത്തവരുമായ പൂര്‍വ്വ വിദ്യാര്‍ഥികളായ എല്ലാവരും സംഗമത്തില്‍ പങ്കെടുക്കണമെന്നും വായനക്കാര്‍ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.