mehandi banner desktop
Chavakkad online

സൗത്ത് ഏഷ്യൻ ജൂജിറ്റ്സു ചാമ്പ്യൻ നബ്ഹാൻ റഷീദിന് എം ആർ ആർ എം സ്കൂളിന്റെ സ്വീകരണം

Ft

ചാവക്കാട്:    ശ്രീലങ്കയിൽ വെച്ച് നടന്ന സൗത്ത് ഏഷ്യൻ ജൂജിറ്റ്സു ചാമ്പ്യൻഷിപ്പ് വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി  സ്വർണ്ണ മെഡലും, ഫൈറ്റ് വിഭാഗത്തിൽ വെങ്കല മെഡലും കരസ്ഥമാക്കിയ ഒരുമനയൂർ സ്വദേശി നബ്ഹാൻ റഷീദിന്  റെയിൽവേ സ്റ്റേഷനിൽ ചാവക്കാട് എം ആർ ആർ എം സ്കൂൾ അധികൃതരും  

Jan oushadi

സ്വീകരണം നൽകി. ചാവക്കാട്എം ആർ ആർ എം എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് നബ്ഹാൻ റഷീദ്.

സ്കൂൾ മാനേജർ എം യു ഉണ്ണികൃഷ്ണൻ പൂച്ചെണ്ടു നൽകി നബ്ഹാനെ സ്വീകരിച്ചു. പ്രിൻസിപ്പൽ എം ഡി ഷീബ, മുന്‍ ഹെഡ് മിസ്ട്രസ് എം  സന്ധ്യ എന്നിവർ പൊന്നാട അണിയിച്ചു.  ഹെഡ്മാസ്റ്റർ സുനീഷ് തോമസ്, ക്ലാസ് ടീച്ചർ എ വി ശ്രീജ, അനധ്യാപക പ്രതിനിധി എൻ വി മധു, പിടിഎ പ്രസിഡണ്ട് സിറാജ് എന്നിവരടങ്ങിയ സംഘം, സ്കൂളിനെ പ്രതിനിധീകരിച്ച് തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തി.

ഏപ്രിൽ 11, 12  തിയതികളിലായി ശ്രീലങ്കയിൽ നടന്നുവന്ന സൗത്ത് ഏഷ്യൻ ജുജിറ്റ്സു ചാമ്പ്യൻഷിപ്പിൽ 18 വയസിനു താഴെയുള്ളവരുടെ വിഭാഗത്തിലാണ്  നബ്ഹാൻ ഉൾപ്പെടെയുള്ള  തൃശ്ശൂരിൽ നിന്നുള്ള കായിക താരങ്ങൾ മെഡലുകൾ വാരിക്കൂട്ടിയത്.  

Comments are closed.