
ചാവക്കാട് : എം എസ് എഫ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റ് മുതൽ സംസ്ഥാന തലം വരെ സംഘടിപ്പിച്ചിട്ടുള്ള ബാല കേരളം സൂപ്പർ ലീഗ് ബി എസ് എൽ 2024 ആവേശമായി. എം എസ് എഫ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ചാവക്കാട് പ്രചര ടറഫിൽ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ് മുസ്‌ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ ജനറൽ സെക്രട്ടറി പിഎം അനസ് ഉദ്ഘാടനം ചെയ്തു. എം എസ് എഫ് ജില്ലാ പ്രസിഡന്റ് ആരിഫ് പാലയൂർ മുഖ്യഥിതിയായി. എം എസ് എഫ് മുനിസിപ്പൽ പ്രസിഡന്റ് മിദ്‌ലാജ് അധ്യക്ഷത വഹിച്ചു.

നിയോജക മണ്ഡലം ട്രഷറർ സബാഹ് താഴത്ത്, അബ്ദുള്ള ചാവക്കാട്, സഹദ് പിഎം, സാലിഹ് എം എസ്, മഹാദിർ പി എം എന്നിവർ സന്നിഹിതരായി. ചാവക്കാട് മുനിസിപ്പാലിറ്റിയുള്ള വിവിധ ടീമുകൾ മാറ്റുരച്ചപ്പോൾ ഫൈനൽ മത്സരത്തിൽ ക്രസന്റ് ചീനിച്ചുവടിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ലിബറേറ്റ് പുതിയറ ബി എസ് എൽ സൂപ്പർ ലീഗ് വിജയികളായി.

Comments are closed.