mehandi new

എം.എസ്.എഫ് പുന്നയൂർ പഞ്ചായത്ത് പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു

fairy tale

പുന്നയൂർ : എം.എസ്.എഫ് പുന്നയൂർ പഞ്ചായത്ത് പ്രതിനിധി സമ്മേളനം മന്ദലാംകുന്ന് നന്മ സെന്റർ പി.കെ ചേക്കു ഹാജി നഗറിൽ നടന്നു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സി അഷ്റഫ് ഉദ്ഘാടനം ചെയ്തു. കലാലയങ്ങളിൽ വിദ്യാർത്ഥി സംഘടനകൾ അക്രമത്തിനും അരാജകത്വത്തിനും നേതൃത്വം കൊടുക്കുമ്പോൾ എം.എസ്.എഫ് വിദ്യാർത്ഥികളെ നേർവഴിക്കാണ് നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.മുസ്ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ നൗഫൽ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് നിയോജക മണ്ഡലം പ്രസിഡണ്ട് അജ്മൽ മുഖ്യ അതിഥിയായി.

planet fashion

മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ. കെ ഹംസക്കുട്ടി, പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞുമുഹമ്മദ്, ജനറൽ സെക്രട്ടറി ടി.കെ ഉസ്മാൻ, ഭാരവാഹികളായ എം.സി മുസ്തഫ, ഫൈസൽ കുന്നമ്പത്ത്, അബ്ദുൽ സലീം കുന്നമ്പത്ത്, മുസ്ലിം യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റുമാരായ എ.വി അലി, അസീസ് മന്ദലാംകുന്ന്, പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.എം ഷാജഹാൻ, നിയോജക മണ്ഡലം സെക്രട്ടറി കെ.ബി ബാദുഷ, പഞ്ചായത്ത് ട്രഷറർ ഹുസൈൻ എടയൂർ, മുസ്ലിം ലീഗ് വാർഡ് ജനറൽ സെക്രട്ടറി ടി.എം ജിൻഷാദ് എന്നിവർ സംസാരിച്ചു.

എം.ആർ ഷർഫീഖ് (പ്രസിഡന്റ് ), എൻ.വി ഷെബീറലി, അമീന ഷെറിൻ, എം.എ ഷഹ്സാദ്, സലാഹുദ്ദീൻ (വൈസ് പ്രസിഡന്റ് ), കെ.എ മുഹമ്മദ് അൻഷിഫ് (ജനറൽ സെക്രട്ടറി), ഷഹന സിറാജ്, റിൻസില ഹാഷിം, ഷെഫീഖ് കോഞ്ചാടത്ത്, അബ്ദുൽ ഫാത്തിർ ( സെക്രട്ടറി), എം ആർ റിൻഷാദ് (ട്രഷറർ) എന്നിവരെ എം.എസ്.എഫ് പഞ്ചായത്ത് ഭാരവാഹികളായി തിരഞ്ഞെടുത്തു.

Comments are closed.