എം എസ് എസ് കോവിഡ് റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കമായി

ചാവക്കാട് : എം എസ് എസ് ചാവക്കാട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കോവിഡ് റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഭക്ഷ്യ കിറ്റ്, പാവപ്പെട്ട രോഗികൾക്ക് ആവശ്യമായ മരുന്നുകൾ, മാസാന്ത പെൻഷൻ എന്നിവയുടെ വിതരണോദ്ഘാടനം ചാവക്കാട് നഗരസഭാ ചെയർമാൻ ഷീജ പ്രശാന്ത് നിർവ്വഹിച്ചു.

എം.എസ്.എസ്. ജില്ലാ പ്രസിഡന്റ് ടി.എസ്.നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭാ കൗൺസിലർ കെ വി ഷാനവാസ്, അഡ്വ കെ എസ് എ ബഷീർ, നൗഷാദ് തെക്കുംപുറം, എം പി ബഷീർ, ഹാരീസ് കെ മുഹമ്മദ്, ഹകീം ഇംബാറക്ക്, എ വി അഷറഫ് എന്നിവർ സംസാരിച്ചു.

Comments are closed.