mehandi new

മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രദർശനം നടത്തി – അന്നദാന ഫണ്ടിലേക്ക് ഒന്നര കോടി നൽകി

fairy tale

ഗുരുവായൂർ∙ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. ശനിയാഴ്ച വൈകിട്ട് 5 മണിയോടെ ഇളയ മകൻ ആനന്ദിന്റെ പ്രതിശ്രുത വധു രാധികാ മർച്ചന്റ്, റിലയൻസ് ഡയറക്ടർ മനോജ് മോദി എന്നിവർക്കൊപ്പമാണ് മുകേഷ് അംബാനിയെത്തിയത്. അരികന്നിയൂർ ഹെലികോപ്റ്റർ ഇറങ്ങി അവിടെനിന്നും കാറിലാണ് ക്ഷേത്രത്തിൽ എത്തിയത്. ശ്രീവൽസം ഗസ്റ്റിനു സമീപം തെക്കേ നടപ്പന്തലിന് മുന്നിൽ വെച്ച് ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ, ഭരണ സമിതി അംഗങ്ങളായ സി. മനോജ്, ചെങ്ങറ സുരേന്ദ്രൻ, അഡ്വ. കെ. വി. മോഹന കൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ കെ. പി. വിനയൻ, ദേവസ്വം ജീവനക്കാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

planet fashion

ദേവസ്വം ചെയർമാൻ ഡോ: വി. കെ. വിജയൻ അദ്ദേഹത്ത പൊന്നാടയണിയിച്ചു. തുടർന്ന് ക്ഷേത്രത്തിലെത്തി. ഗുരുവായൂരപ്പനെ തൊഴുതു. തുടർന്ന് മുകേഷ് അംബാനിക്കും സംഘത്തിനും ഗുരുവായൂരപ്പൻ്റെ പ്രസാദകിറ്റു നൽകി.

മുകേഷ് അംബാനി കാണിക്കയായി 1.51 കോടിയുടെ ചെക്ക് അന്നദാനഫണ്ടിലേക്ക് നൽകി. 20 മിനിട്ടോളം ക്ഷേത്രത്തിൽ ചെലവഴിച്ചു. അഞ്ചരയോടെ ദർശനം പൂർത്തിയാക്കി പുറത്തിറങ്ങിയ അദ്ദേഹത്തിന് കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ വെച്ച് ചെയർമാൻ ഡോ: വി.കെ. വിജയൻ ദേവസ്വത്തിൻ്റെ ഉപഹാരം സമ്മാനിച്ചു. എല്ലാവർക്കും നന്ദി പറഞ്ഞ ശേഷമാണ് മുകേഷ് അംബാനിയും സംഘവും മടങ്ങിയത് .

Jan oushadi muthuvatur

Comments are closed.