മുല്ലപ്പുഴ ജലോത്സവം – ചെറിയ പണ്ഡിതൻ ജലരാജാക്കന്മാർ
ചാവക്കാട് : ആവേശപ്പെരുമഴയുടെ കൊടുമുടിയില്‍ തുഴഞ്ഞേറി ഓളപ്പരപ്പിനെ ആവേശം കൊള്ളിച്ച പോരാട്ടത്തിന് ഒടുവിൽ ചാവക്കാട് കറുകമാട് മുല്ലപ്പുഴ ജലോത്സവത്തിൽ ചെറിയ പണ്ഡിതൻ ജേതാക്കളായി.
ജില്ലാ പഞ്ചായത്തും കറുകമാട് കലാ സാംസ്കാരിക വേദിയും സംയുക്തമായി സംഘടിപ്പിച്ച ഡോക്ടർ എപിജെ അബ്ദുൽ കലാം എവറോളിംഗ് ട്രോഫി കറുകമാട് മുല്ലപ്പുഴ ജലോത്സവം തൃശ്ശൂർ എംപി ടി എൻ പ്രതാപൻ ഉദ്ഘാടനം നിർവഹിച്ചു. ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ അധ്യക്ഷത വഹിക്കുകയും കറുകമാട് കലാ സാംസ്കാരിക വേദി പ്രസിഡൻറ് അബ്ദുൽ റഹീം സ്വാഗതവും തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ സമ്മാനദാനം നിർവഹിക്കുകയും ചെയ്തു.
19 ഇരുട്ടുകുത്തി ചുരുളൻ ഓടിവളങ്ങൾ മത്സരിച്ച ജലോത്സവത്തിൽ ബ്ലാക്ക് ഹോഴ്സ് നടുവിൽകര തുഴഞ്ഞ ചെറിയ പണ്ഡിതൻ ജേതാക്കളാവുകയും സ്വാമി വിവേകാനന്ദ തൊയക്കാവ് തുഴഞ്ഞ പമ്പാവാസൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മികച്ച അമരക്കാരൻ ആയി ശരവണൻ ചെറിയ പണ്ഡിതനെയും മികച്ച അണിയക്കാരൻ ആയി ചാച്ചുട്ടി ചെറിയ പണ്ഡിതനെയും തിരഞ്ഞെടുത്തു.
കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന താജുദ്ദീൻ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിസ്രിയ മുസ്താക്കലി, വി അഷ്റഫ്, എ വി അബ്ദുൽ ഗഫൂർ, ബിൻഷാദ് വിഎസ് എന്നിവർ ആശംസകൾ അറിയിച്ചു.
കറുകമാട് കലാസാംസ്കാരിക വേദി സെക്രട്ടറി ഫയാസ് എ കെ നന്ദിയും പറഞ്ഞു.
Comments are closed.