mehandi new

നഗരസഭ കെട്ടിടം ശോച്യാവസ്ഥയില്‍

fairy tale

ഗുരുവായൂര്‍ : നഗരസഭയുടെ കുട്ടികൃഷ്ണന്‍ സ്മാരക ഷോപ്പിങ് കോംപ്ലക്‌സിലെ ടോയ്‌ലെറ്റുകള്‍ ശോചനീയാവസ്ഥയില്‍. സ്ത്രീകളടക്കമുള്ളവര്‍ ജോലി ചെയ്യുന്ന കെട്ടിടത്തിലെ പല ടോയ്‌ലെറ്റുകള്‍ക്കും വാതിലില്ല. ടോയ്‌ലെറ്റിന്റെ ഉള്‍ഭാഗവും വൃത്തിഹീനമായി കിടക്കുകയാണ്. ഇവിടെയുള്ള സ്വിച്ച് ബോര്‍ഡുകള്‍ തകര്‍ന്നു കിടക്കുന്നതിനാല്‍ വെളിച്ചവുമില്ല. ദിവസേന നൂറു കണക്കിനാളുകള്‍ എത്തുന്ന അക്ഷയ കേന്ദ്രം അടക്കം ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നഗരസഭയിലെ ഭരണ കക്ഷിയായ സി.പി.ഐയുടെ ഓഫിസും ഇതേ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശൗചാലയത്തിന്റെ ശോചനീയ സ്ഥിതിയെ കുറിച്ച് കെട്ടിടത്തിലെ മുറികള്‍ വാടകക്കെടുത്തവര്‍ നഗരസഭയോട് പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല.

Macare 25 mar

Comments are closed.