mehandi banner desktop
Chavakkad online

എം എസ് എഫ് നേതാവ് പി എസ് സനാഹിനെ അക്രമിച്ച നാലു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു

Ft

ചാവക്കാട് : എം എസ്എഫ് ഗുരുവായൂർ നിയോജകമണ്ഡ‌ലം ജനറൽ സെക്രട്ടറി പി എസ് സനാഹിനെ അക്രമിച്ച നാലു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു ഒരുമനയൂർ സ്വദേശികളായ പുളിയാം പറമ്പിൽ ഹസൻ, പുളിയാം പറമ്പിൽ ഹുസൈൻ, പേരകം സ്വദേശി കറുപ്പംവീട്ടിൽഅഫ്‌സൽ, പാലയൂർ സ്വദേശി കറുപ്പംവീട്ടിൽ നിസാർ എന്നിവരെയാണ് ചാവക്കാട് എസ് ഐ പ്രീത അറസ്‌റ്റു ചെയ്‌തത് കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ മുതുവട്ടൂർ പാലയൂർ റോഡിൽ വെച്ചാണ് നാലഗ സംഘം സനാഹിനെ അക്രമിച്ചത്. ഗുരുവായൂരിൽ ജോലിചെയ്യുന്ന സനാഹ് വീട്ടിലേക്കു മടങ്ങുവഴിയാണ് അക്രമം നടന്നത് കാറിൽ സഞ്ചരിച്ചിരുന്ന സംഘം ആദ്യം കാർകയറ്റി അപായപെടുത്താൻ ശ്രമിച്ചു അപകടപെടുത്താനുള്ള ഇവരുടെ ശ്രമം മൊബൈൽ കാമറയിൽ പകർത്താൻ സനാഹ് ശ്രമിക്കുന്നതിനിടെ സംഘം വളഞ്ഞിട്ടു അക്രമിക്കുകയായിരുന്നു. വഴിയിൽ തള്ളി അക്രമി സംഘം കടന്നുകളഞ്ഞു. പരിക്കേറ്റ സനാഹ് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്നു പ്രതികൾ സഞ്ചരിച്ച കാറും പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.എം എസ്എഫ് ഗുരുവായൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി എസ് സനാഹിനെ അക്രമിച്ച കേസിൽ പോലീസ് അറസ്‌റ്റു ചെയ്‌ത പ്രതികൾ പ്രതികൾ സഞ്ചരിച്ച കാറും

Jan oushadi

Comments are closed.