mehandi banner desktop
Chavakkad online

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ ലോക ജനാധിപത്യ ദിനാചരണം നടന്നു.

Ft

പുന്നയൂർ :-മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ നടന്ന ലോക ജനാധിപത്യ ദിനാചരണം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഷിബു ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം( എസ്.എസ്.എസ്.എസ് ) വിദ്യാർത്ഥികൾക്കായി ലിംഗ നീതിയും സാമൂഹിക ജീവിതവും എന്ന വിഷയത്തിൽ ക്ലാസും നടന്നു. വാർഡ് മെമ്പർ ടി.എ അയിഷ,എസ്.എം.സി വൈസ് ചെയർപേഴ്സൺ സെറീന സിറാജ്, സിൻസി ടീച്ചർ എന്നിവർ സംസാരിച്ചു.പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് സ്വാഗതവും എസ്.എസ്.എസ്.എസ് കോഡിനേറ്റർ തൃഷ ടീച്ചർ നന്ദിയും പറഞ്ഞു.

Jan oushadi

Comments are closed.