mehandi new

ലക്ഷങ്ങൾ ചെലിവട്ട് വാങ്ങിയ നഗരസഭയുടെ ജനറേറ്റർ പ്രവർത്തിക്കാതെ തുരുമ്പെടുക്കുന്നു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: 10 ലക്ഷം മുടക്കി നഗരസഭ വാങ്ങിയ ജനറേറ്റർ വയറിങ് അപാകതയെന്നപേരിൽ പ്രവര്‍ത്തിപ്പിക്കാതെ മഴയും വെയിലുമേറ്റ് നശിക്കുന്നു.
വൈദ്യുതി വിതരണം മുടങ്ങുമ്പോള്‍ ചാവക്കാട് നഗരസഭാ ഓഫീസുകളില്‍ പകരം സംവിധാനത്തിന് 2013- 14 പദ്ധതിയില്‍ 10 ലക്ഷം രൂപ മുടക്കി വാങ്ങിയ ജനറേറ്ററാണ് അധികൃതരുടെ അനാസ്ഥകൊണ്ട് തുരുമ്പ് കയറി നശിക്കുന്നത്. 2014 ഏപ്രിലിലാണ് ഇത് നഗരസഭാ കെട്ടിടത്തിനു പിന്‍ഭാഗത്തെ പച്ചക്കറി മാര്‍ക്കറ്റില്‍ മേല്‍ക്കൂര തകര്‍ന്ന പഴയ ഷെഡില്‍ സ്ഥാപിച്ചത്.
ജനറേറ്റര്‍ സ്ഥാപിച്ചയുടന്‍ ആദ്യത്തെ രണ്ട് മാസത്തോളമാണ് പ്രവര്‍ത്തിപ്പിച്ചത്. പച്ചക്കറി മാര്‍ക്കറ്റിലെ പഴയ കെട്ടിടങ്ങളുടെ വയറിങ്ങുമായാണ് ഇത് ബന്ധിപ്പിച്ചിരുന്നത്. ഇത് കാരണം ജനറേറ്റര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഈ വയറുകള്‍ വഴി പ്രവഹിച്ച വൈദ്യുതി നഗരസഭാ ഓഫീസുകള്‍ക്കൊപ്പം കെട്ടിടത്തിലെ വാടകക്ക് പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളിലേക്കും ചെന്നു കയറി. പഴയ വയറിംങ്ങിന്റെ അപാകതയാണിതെന്ന് തിരിച്ചറിഞ്ഞതോടെയാണ് പിന്നീട് ഇതിൻറെ പ്രവർത്തനം നിശ്ചലമാക്കിയത്. ജനറേറ്റർ പ്രവർത്തിക്കാനായിക്കാനായി ഓഫീസുകൾക്ക് മാത്രമായി വീണ്ടും വയറിംങ് ചെയ്യണമെന്ന നിർദ്ദേശമുയരുകയും അതിന് ലക്ഷങ്ങൾ ചെലവാകുമെന്ന വിവരം ബന്ധപ്പെട്ടവർ റിപ്പോർട്ട് നൽകുകയും ചെയ്തതതോടെയാണ് പദ്ധതി മുടങ്ങാൻ കാരണമായത്. വയറിങ്ങിനായ ഫണ്ട് വകയിരുത്താൻ നിർവാഹമില്ലാത്തതായിരുന്നു കാരണം. ഇത്രയും ഭീമമായ തുക മുടക്കി ജനറേറ്റര്‍ സ്ഥാപിക്കുമ്പോള്‍ അതിനു വേണ്ട വയറിംഗ് സംവിധാനത്തിനും പദ്ധതി വെക്കാതിരുന്നതാണ് തകരാറായ വയറുകളുമായി ജനറേറ്റര്‍ ബന്ധിപ്പിക്കാനുള്ള കാരണം. ജനറേറ്റർ മഴയും വെയിലുമേറ്റ് നശിക്കുന്നുവെന്ന് രണ്ട് വർഷം മുമ്പ് തന്നെ വാർത്തയായിരുന്നു. ഇതേതുടർന്ന് അന്നത്തെ ഭരണ നേതൃത്വം പ്ലാസ്റ്റിക് ഷീറ്റിട്ട് കെട്ടിപ്പൊതിയുകയായിരുന്നു. പിന്നീട് ഇത് വരെ ആ അവസ്ഥയിലായിരുന്ന ജനറേറ്റർ സമീപത്തെ പച്ചക്കറി മാർക്കറ്റിൻറെ കെട്ടിടം പൊളിച്ച് പണിയലോടെയാണ് പുറത്തേക്ക് മാറ്റി സ്ഥാപിച്ചിരിക്കുന്നത്. കെട്ടിത്തിൻറെ വരാന്തയിൽ വെച്ച ജനറേറ്ററിൻറെ പാതിയും പുറത്തേക്ക് തള്ളി നിൽക്കുകയാണ്. നഗരസഭാ ഓഫീസ് പ്രവർത്തിക്കുന്ന മുകളിലെ കെട്ടടിത്തിലെ മാലിന്യവും അതിൻറെ മുകളിലെ ടെറസിൽ നിന്നുള്ള മഴ വെള്ളവും പൈപ്പുകൾ വഴി പുറത്തേക്ക് വീഴുന്നത് ഈ ജനറേറ്ററിൽ വീണ ശേഷമാണ്. വെള്ളം അതിന്മേൽ തട്ടാതിരിക്കാൻ ചെറിയ പ്ലാസ്റ്റിക് ഷീറ്റ് മാത്രമാണ് വിരിച്ചിരിക്കുന്നത്. മഴയും വെയിലും കൊണ്ട് ജനറേറ്ററിൻറെ അടിഭാഗത്തെ പെയിൻറിളകി തുരുമ്പെടുത്തിട്ടുണ്ട്. ഇത്രയും പണം മുടക്കി വാങ്ങിയ ജനറേറ്റർ സൂക്ഷിക്കാൻ മേൽക്കൂരയുള്ള ഒരു ഷെഡ് പണിയാൻ പോലും അധികൃതർ ഇതുവരെ ശ്രമിച്ചിട്ടില്ല. ജനറേറ്റർ നഗരസഭക്ക് ഒരു ബാധ്യതതയായെന്ന മട്ടിലാണ് ഇപ്പോഴത്തെ അതിൻറെ കിടപ്പ്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.