mehandi new

വധശ്രമ കേസിലെ പ്രതികൾ അറസ്റ്റിൽ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

Adobe_20191216_232319-01ചാവക്കാട് : സിപിഎം പ്രവർത്തകനും, കടലോര ജാഗ്രത സമിതിയംഗവുമയ പുത്തൻ കടപ്പുറം ഇ എം എസ് നഗറിൽ താമസിക്കുന്ന ചാടീരകത്ത് നൗഷാദിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ സഹോദരന്മാർ അറസ്റ്റിൽ. തിരുവത്ര പുതുപറമ്പിൽ മനാഫ് (30), നിസാമുദ്ധീൻ (27) എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഒന്നര മാസം മുമ്പ് പുത്തൻ കടപ്പുറം ഇ എം എസ് നഗറിൽ വെച്ചാണ് സംഭവം. കൂടെ യുണ്ടയിരുന്ന സുഹൃത്തിന്റെ ദേഹത്ത് ബൈക്ക് കയറ്റാൻ ശ്രമിച്ചതിന് നൗഷാദ്‌ ചോദ്യം ചെയ്തിരുന്നു. ഈ കാരണത്താൽ ഒക്ടോബർ 31-ന് രാത്രി 10 മണിയോടെ തന പുത്തൻകടപ്പുറം സെന്ററിൽ തനിയെ നിൽക്കുകയായിരുന്ന നൗഷാദിനെ മനാഫും, നിസാമുദ്ധീനും ബൈക്കിൽ മാരകായുധങ്ങളുമായി വന്ന് ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ നൗഷാദിന്റെ തലയോടിന് ക്ഷതമേൽ ക്കുകയും, കയ്യിൽ വെട്ടേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ നൗഷാദിനെ ആദ്യം മുതുവട്ടൂർ രാജ ആശുപത്രിയിലും തുടർന്ന് തൃശൂർ അമലയിലും ചികത്സ തേടിയിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.