മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി മെഡിക്കൽ കോളേജിൽ നോമ്പുതുറ വിഭവങ്ങൾ നൽകി

പുന്നയൂർ : മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി തൃശൂർ മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നോമ്പുതുറക്കാനുള്ള വിഭവങ്ങൾ നല്കി. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് ആർ.പി ബഷീർ ജില്ല സെക്രട്ടറി പി.കെ ഷാഹുൽ ഹമീദിന് നൽകി ഉദ്ഘാടനം നിർവഹിച്ചു.

തൃശൂർ മെഡിക്കൽ കോളേജ് സി.എച്ച് സെന്ററിന്റെ നേതൃത്വത്തിൽ റംസാനിലെ മുഴുവൻ ദിവസങ്ങളിലും നടക്കുന്ന ഇഫ്താറിൽ പതിനെട്ടാമത്തെ ദിവസമായ ബുധനാഴ്ച്ചയാണ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി വിഭവങ്ങൾ നൽകിയത്. പ്രവാസി ലീഗ് ജില്ല സെക്രട്ടറി സി മുഹമ്മദലി,മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഇൻ ചാർജ് എ അലികുട്ടി, ജനറൽ സെക്രട്ടറി ഇൻ ചാർജ് പി.എ നസീർ, മുസ്ലിം യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡണ്ട് അസീസ് മന്ദലാംകുന്ന്, സെക്രട്ടറി മാരായ ആർ.വി ബക്കർ, പി.ജെ ജെഫീഖ്, മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ എൻ.കെ മുസ്തഫ, ടി.എം സലീം, കെ.കെ അബ്ദുൽ റസാഖ്, എൻ.കെ കുഞ്ഞുമുഹമ്മദ്, പി.എം ഫിറോസ്, ഷെബി എന്നിവർ പങ്കെടുത്തു.

Comments are closed.