mehandi new

തകർന്നു കിടക്കുന്ന ദേശീയപാതയുടെ ഉത്തരവാദി കെ വി അബ്ദുൽ ഖാദർ എം എൽ എ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: തകർന്നു കിടക്കുന്ന ദേശീയപാതയുടെ ഉത്തരവാദി കെ വി അബ്ദുൽ ഖാദർ എം എൽ എ മാത്രമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ്.
ദേശീയപാതയുടെ തകർച്ചയിൽ പ്രതിഷേധിച്ച്
മുസ്ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലോങ്ങ് മാർച്ചിന്റെ സമാപന സമ്മേളനം ചാവക്കാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയപാത തകർന്നതിന്
ഉത്തരവാദികൾ കേന്ദ്ര ഗവർമെൻറാണന്ന് പറഞ്ഞ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്
എം എൽ എ യും പാർട്ടിയും ശ്രമിക്കുന്നത്.
എന്നാൽ ദേശീയ പാതയുടെ കേരളത്തിലെ അധികാരം ആരുടെ കീഴിലാണന്ന് എം എൽ എഒന്നു പഠിക്കണമെന്ന് സി എച്ച് ഓർമ്മിപ്പിച്ചു.
കേരളത്തിലെ ദേശീയപാതകളുടെ അധികാരവും മറ്റും പൊതുമരമരാമത്ത് വകുപ്പിനാണ്. ദേശീയപാതയുടെ തകർച്ചയിൽ ഡി വൈ എഫ് ഐ യും എ ഐ എസ് എഫും സമരം ചെയ്യേണ്ടത് കേന്ദ്ര ഗവർമെൻറിന് എതിരായല്ല എം എൽ എക്ക് എതിരായാണ്.
തൃശൂർ ജില്ലയിലെ ചേറ്റുവ ചാവക്കാട് പൊന്നാനി എൻ എച്ചിന്റെ തകർച്ച കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് മുന്നിലും,
കേന്ദ്ര സർക്കാറിലും കൊണ്ടുവന്നത് ടി എൻ പ്രതാപൻ എം പി യാണ് എന്ന കാര്യം എം എൽ എ മറക്കണ്ട.
റോഡിന്റെ വർക്കുകൾക്ക് തുക വക യിരുത്തിയതായും പണികൾ ആരംഭിക്കുന്നത് സംബന്ധിച്ചും ഒരു വർഷം മുമ്പ് സോഷ്യൽ മീഡിയ വഴി എം എൽ എ അറിയിപ്പ് നൽകിയിരുന്നു. ഇത് ജനത്തെ കബിളിപ്പിക്കാൻ വേണ്ടി മാത്രം ചെയ്തതാണ്.
മണ്ഡലം പ്രസിഡന്റ് ആർ വി അബുദുൽ റഹീം അധ്യക്ഷത വഹിച്ചു.
ജില്ല ജില്ലാ പ്രസിഡൻറ് സി എ മുഹമ്മദ് റഷീദ് മുഖ്യ പ്രഭാഷണം നടത്തി. വൈ. പ്രസിഡന്റ് വി കെ മുഹമ്മദ്, സി എ ജാഫർ സാദിഖ്, സിക്രട്ടറിമാരായ ആർ പി ബഷീർ, പി എ ഷാഹുൽ ഹമീദ്, പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി ജലീൽ വലിയകത്ത് എന്നിവർ സംബന്ധിച്ചു.
ജന.സെക്രട്ടറി എ കെ അബ്ദുൽ കരീം സ്വാഗതവും, സെക്രട്ടറി ലത്തീഫ് പാലയൂർ നന്ദിയും പറഞ്ഞു,
ഇന്ന് രണ്ടു മണിക്ക് അണ്ടത്തോട് വെച്ച് മുതിർന്ന മുസ്ലിം ലീഗ് നേതാവ് എം സി അബ്ദു
മണ്ഡലം പ്രസിഡന്റ് ആർ വി അബ്ദുൽ റഹീമിനു പതാക നൽകിയാണ് ലോങ്ങ് മാർച്ചിന് തുടക്കം കുറിച്ചത്.
ലത്തീഫ് ഹാജി, മന്ദലംകുന്ന് മുഹമ്മദുണ്ണി, കെ വി അബ്ദുൽ ഖാദർ, എം എ അബൂബക്കർ ഹാജി, ഫൈസൽ കാനാപ്പുള്ളി, ഉസ്മാൻ എടയൂർ, സുലൈമു വലിയകത്ത്, ആർ കെ ഇസ്മായിൽ, ഹനീഫ് ചാവക്കാട്, നിയാസ് അഹമ്മദ് സലാം അകലാട്, കെ കെ ഹംസ കുട്ടി, വി പി മൻസൂർ അലി, എം മനാഫ്, എ എച്ച് ആരിഫ്, എം എസ് സ്വാലിഹ്, ബിൻഷാദ്,
എ കെ മൊയ്‌ദുണ്ണി, അലി അകലാട്, ഹുസൈൻ വലിയകത്ത്, ആബിദ് അണ്ടത്തോട്, ഷജീർ പുന്ന തുടങ്ങി നേതാക്കൾ മാർച്ചിന് നേതൃത്വം നൽകി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Meem travels

Comments are closed.