Header

ലീഗിന്‍റെത് രാഷ്ട്രീയ നാടകമെന്ന് എം.എല്‍.എ – സന്ദര്‍ശനം നാടകമെന്ന് മുസ്ലിം ലീഗ്

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: കടപ്പുറത്തെ സുപ്രധാനമായ ഒരു വികസന പദ്ധതിയുടെ ഉദ്ഘാടനം ബഹിഷ്‌ക്കരിച്ച് ലീഗുകാര്‍ മന്ത്രിക്കെതിരെ നടത്തിയത് രാഷ്ട്രീയ നാടകമാണെന്ന് കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍എ. സര്‍ക്കാര്‍ മത്സ്യ ഫാം നവീകരിച്ചത് ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്ന ചടങ്ങില്‍ പഞ്ചായത്ത് ഭരിക്കുന്നവര്‍ പങ്കെടുക്കുകയായിരുന്നു വേണ്ടത്.
തീരദേശത്ത് മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ദിവസങ്ങളായി പട്ടിണിയിലും ദുരിതത്തിലും നരകിക്കുമ്പോള്‍ തിരിഞ്ഞു നോക്കാതെ മത്സ്യ ഫാം ഉദ്ഘാടനം ആഘോഷമാക്കാനെത്തിയ മന്ത്രി മേഴ്‌സിക്കുട്ടി അമ്മയും കെ.വി.അബ്ദുല്‍ ഖാദര്‍ എം.എല്‍.എ.യും തീരദേശത്ത് നടത്തിയത് സന്ദര്‍ശന നാടകമാണെന്ന് മുസ്ലിം ലീഗ്.
നാശോന്മുഖമായ മത്സ്യ ഫാം പുനര്‍നിര്‍മ്മിച്ചതിനെ അഭിനന്ദിക്കുവാനുള്ള രാഷ്ട്രീയ ആര്‍ജ്ജവം ലീഗ് കാണിച്ചില്ലെന്ന് എം എല്‍ എ പറഞ്ഞു. ജനങ്ങളത് തിരിച്ചറിഞ്ഞതിലുള്ള ജാള്യത കരിങ്കൊടി കാണിച്ച് മറച്ചു വെയ്ക്കാനാണ് ശ്രമിച്ചത്. കടലേറ്റത്തെ രാഷ്ട്രീയ വല്‍ക്കരിച്ച് മുതലെടുപ്പ് നടത്തുകയാണ് കടപ്പുറത്തെ യു.ഡി.എഫും ലീഗും. കടപ്പുറത്ത് ഏറ്റവും കൂടുതല്‍ ഭാഗത്ത് കടല്‍ ഭിത്തി നിര്‍മ്മിച്ചത് എല്‍.ഡി.എഫ്. സര്‍ക്കാരുകളുടെ കാലത്താണ്. 96-ലെയും 2006-ലെയും എല്‍.ഡി.എഫ്. സര്‍ക്കാരുകളാണ് തീരസംരക്ഷണത്തില്‍ വലിയ പങ്കുവഹിച്ചത്. വി.എസ്. സര്‍ക്കാരിന്റെ കാലത്ത് സുനാമി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറു കോടി രൂപയുടെ ഭിത്തിനിര്‍മ്മിച്ചു. കടലേറ്റം കൊണ്ട് വീടുകളും ഭൂമിയും നഷ്ടമായവര്‍ക്കായി രണ്ടരയേക്കറോളം ഭൂമി ഏറ്റെടുത്തതും അവിടെ ഇരുനൂറിലേറെ കുടുംബങ്ങള്‍ക്ക് ഭവന സമുച്ചയം നിര്‍മ്മിച്ചതും എംഎല്‍എ എന്ന നിലയില്‍ തന്റെ കൂടി ഇടപെടലിന്റെ ഭാഗമായാണ്. കടലേറ്റത്തിനിരയായ ജനങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ജനങ്ങളിലെത്തിക്കുവാനാണ് ശ്രമിക്കുന്നതെന്ന് എം.എല്‍.എ. പറഞ്ഞു.
തീരദേശത്തെ ജനങ്ങള്‍ പട്ടിണിയും ദുരിതവുമായി കഴിയുമ്പോള്‍ തിരിഞ്ഞു നോക്കാത്ത ഗുരുവായൂര്‍ എം.എല്‍.എ. കടപ്പുറത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് മുസ്ലീം ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മന്ത്രിയെയും എം.എല്‍.എ.യെയും കരിങ്കൊടി കാണിച്ചത്. കടല്‍ക്ഷോഭത്തില്‍ ഓരോ ദിവസവും കര കടലെടുക്കുന്നു. ഒട്ടേറെ വീടുകള്‍ തകര്‍ന്നു. നൂറ് കണക്കിന് തെങ്ങുകള്‍ നശിച്ചു. കുടിവെള്ളം മുഴുവന്‍ മലിനമായി. കടപ്പുറത്തെ പ്രധാന റോഡായ അഹമ്മദ് കുരിക്കള്‍ റോഡ് ഏതു നിമിഷവും തകരാവുന്ന സാഹചര്യമാണ്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ കനത്ത മഴയിലും കാറ്റത്തും രാപ്പകലില്ലാതെ ജനങ്ങള്‍ക്കൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായപ്പോള്‍ നാട്ടുകാരനായ എം.എല്‍.എ. തിരിഞ്ഞു നോക്കിയില്ല. ജനങ്ങള്‍ കണ്ണീരില്‍ മുങ്ങുന്ന സമയത്ത് എം.എല്‍.എ. ഉദ്ഘാടന പരിപാടികള്‍ ആഘോഷമാക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും ലീഗ് പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു. സമരത്തിന് നേതൃത്വം കൊടുത്ത സി.ബി.അബ്ദുള്‍ ഫത്താഹ്, നൗഷാദ് തെരുവത്ത്, സുഹൈല്‍ തങ്ങള്‍ ,ടി.ആര്‍.ഇബ്രാഹിം, പി.എ.അഷ്‌ക്കറലി, ഷിഹാബ് കുന്നത്ത്, കെ.എച്ച്.ഷഹാരത്ത്, വി.അക്ബര്‍ എന്നിവരെ നേതാക്കള്‍ അഭിനന്ദിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.