mehandi new

ഡിവൈഎഫ്ഐ യുടെ വിരട്ടൽ വിലപ്പോവില്ല-യൂത്ത് ലീഗ്

fairy tale

പുന്നയൂർ: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പരാജയം മുന്നിൽ കണ്ട സി.പി.എം, തിരുവനന്തപുരത്തെ കൊലപാതകത്തിൻ്റെ പേര് പറഞ്ഞ് അക്രമത്തിന് മുതിരുന്നതിൻ്റെ സൂചനയാണ് എടക്കഴിയുരിൽ മുസ്ലിം ലീഗ് കൊടിമരങ്ങൾ നശിപ്പിച്ചതിലൂടെ ഉണ്ടായതെന്ന് മുസ്ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.

യാതൊരു പ്രകോപനവുമില്ലാതെയാണ് എടക്കഴിയൂർ മേഖലയിൽ മുസ്ലിം ലീഗ് സ്ഥാപിച്ച കൊടിമരങ്ങൾ ഡി.വൈ.എഫ്.ഐ പ്രകടനമായെത്തി വ്യാപകമായി നശിപ്പിച്ചത്. നടപടിയിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പ്രകടനം നടത്തി.

എടക്കഴിയൂർ പോസ്റ്റ് സെന്ററിൽ നിന്നും ആരംഭിച്ച പ്രകടനം നാലാം കല്ല് സെന്ററിൽ നിന്നും തിരിച്ചു പഞ്ചവടിയിൽ സമാപിച്ചു.

തുടർന്നു നടന്ന യോഗം മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്ത് ഉദ്‌ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അസീസ്‌ മന്ദലാംകുന്ന് അദ്ധ്യക്ഷത വഹിച്ചു. ഇത്തരം പ്രവൃത്തികളുമായാണ് ഡി.വൈ.എഫ്.ഐ മുന്നോട്ട് പോകുന്നതെങ്കിൽ ശക്തമായി അതിനെ ചെറുക്കുമെന്ന് നേതാക്കൾ പറഞ്ഞു.

യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നസീഫ് യുസഫ്, സുൽഫിക്കർ എടക്കഴിയൂർ, ഹുസൈൻ എടയൂർ എന്നിവർ സംസാരിച്ചു.

ഷാഫി എടക്കഴിയൂർ, കെ.കെ ഹംസകുട്ടി, വി.പി മൊയ്തു ഹാജി, എം.കെ.സി ബാദുഷ, എം.സി മുസ്തഫ, എച്ച്.എം മുനീർ, ഫൈസൽ കുന്നമ്പത്ത്, നിസാർ മൂത്തേടത്ത്, അൻസാർ ഹമീദ്, ഹനീഫ പഞ്ചവടി, നാസർ ഒറ്റയിനി, സലീം കുന്നമ്പത്ത്, കെ.ബി ബാദുഷ, പി.എം. ഇംറാജ്, എം.യു ഹുസൈൻ, കെ.എ ഷെഹീർ, എ.ടി ലത്തീഫ്, കെ.എച്ച് ഫർസാൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നല്കി.

Fish ad

Comments are closed.