mehandi new

എന്റെ കർത്താവേ.. എന്റെ ദൈവമേ.. മഹാ തീർത്ഥാടനം പാലയൂരിൽ ആയിരങ്ങൾ സമ്മേളിച്ചു

fairy tale

പാലയൂർ : തൃശ്ശൂർ അതിരൂപതയുടെ 26-)o പാലയൂർ മഹാതീർത്ഥാടനത്തിൽ എന്റെ കർത്താവേ, എന്റെ ദൈവമേ എന്ന വിശ്വാസമന്ത്രം ഏറ്റുപറഞ്ഞ് അനേകായിരങ്ങൾ മാർത്തോമാ ശ്ലീഹായുടെ മാധ്യസ്ഥം തേടി പാലയുരിന്റെ പുണ്യഭൂമിയിലേക്ക് തീർത്ഥാടകരായി എത്തിച്ചേർന്നു. മാർച്ച് 26 ഞായറാഴ്ച രാവിലെ 4 മണിക്ക് തൃശ്ശൂർ അതിരൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് പിതാവ് ലൂർദ് കത്തീഡ്രലിൽ അർപ്പിച്ച ദിവ്യബലിക്ക് ശേഷം 5 മണിക്ക് മാർ ആൻഡ്രൂസ് താഴത്ത് പിതാവ് വികാരി പെരിയ ബഹു. ഫാ ഡേവിസ് പുലിക്കോട്ടിലിനു മഹാതീർത്ഥാടനത്തിന്റെ പതാക കൈമാറിയതോടെ ആയിരങ്ങൾ അണിചേർന്നു.

planet fashion

തീർത്ഥാടനത്തിന്റെ മുഖ്യപദയാത്രയോടൊപ്പം അതിരൂപതയിലെ 16 ഫൊറോനകളെ പ്രതിനിധീകരിച്ച് 10 മേഖല പദയാത്രകളും ആരംഭിച്ചു. ചേലക്കര, വടക്കാഞ്ചേരി, കൊട്ടേക്കാട് വേലൂർ, പട്ടിക്കാട്, പുത്തൂർ, ഒല്ലൂർ, മറ്റം, പഴുവിൽ, കണ്ടശാങ്കടവ് എന്നീ മേഖലകളിൽ നിന്നുള്ള പദയാത്രകൾ 11 മണിക്ക് പാലയൂർ തീർത്ഥ കേന്ദ്രത്തിൽ എത്തിച്ചേർന്നു.
പാലയൂരിൽ എത്തിച്ചേർന്ന മുഖ്യ പദയാത്രയുടെ പതാക പാലയൂർ മാർതോമാ മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ. ഡേവിസ് കണ്ണമ്പുഴ ഏറ്റുവാങ്ങി. രണ്ടാം ഘട്ട മഹാതീർത്ഥാടനം 2 മണിക്ക് പാവറട്ടി തീർത്ഥ കേന്ദ്രത്തിൽ മോൺ. ജോസ് കോനിക്കര വിശുദ്ധ കുർബാന അർപ്പിച്ച് കൃത്യം 3 മണിക്ക് മാർ ടോണി നീലങ്കാവിൽ പിതാവിൽ നിന്നും പാവറട്ടി ഇടവക വികാരി, കെ. സി. വൈ. എം,
സി എൽ സി, ജീസസ് യൂത്ത് എന്നീ സംഘടനകളിലെ പ്രതിനിധികൾ ഏറ്റുവാങ്ങുകയും തുടർന്ന് മോൺ. ജോസ് വല്ലൂരാന്റെ നേതൃത്വത്തിലുള്ള പദയാത്രയുടെ സമാപനത്തിൽ പതാക അഭിവന്ദ്യ പിതാക്കന്മാർ ഏറ്റുവാങ്ങി സ്വീകരിക്കുകയും പതാക സമ്മേളന വേദിയിൽ പ്രതിഷ്ടിക്കുകയും ചെയ്തു.

തുടർന്ന് നടന്ന പൊതു സമ്മേളനം മേജർ ആർക്കി എപ്പിസ്കോപൽ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയംപുരക്കൽ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലംകാവിൽ സ്വാഗതം ആശംസിച്ചു. മുൻ തൃശ്ശൂർ അതിരൂപതാധ്യക്ഷനും പാലയൂർ മഹാതീർത്ഥാടനം സ്ഥാപകനുമായ മാർ ജേക്കബ് തൂങ്കുഴി അനുഗ്രഹ പ്രഭാഷണവും നടത്തി. തൃശ്ശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ മേരി റെജീന വിശ്വാസ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും സമൂഹം അത് ഏറ്റു ചൊല്ലുകയും ചെയ്തു. പാലയൂർ മഹാതീർത്ഥാടനത്തിന്റെ അസോസിയേറ്റ് ജനറൽ കൺവീനർ റവ.ഫാ ജോസഫ് വൈക്കാടൻ സമ്മേളനത്തിന് നന്ദി രേഖപെടുത്തി.

പാലയൂർ മഹാതീർത്ഥാടനം ചെയർമാൻ മോൺ.ജോസ് വല്ലൂരാൻ, വൈസ് ചെയർമാൻ മോൺ.ജോസ് കോനിക്കര, വർക്കിംഗ് ചെയർമാൻ ഫാ.ഡേവിസ് കണ്ണമ്പുഴ, റവ ഫാ ടോണി വാഴപ്പിള്ളി, റവ സി. സോഫി പേരെപ്പാടാൻ, ജനറൽ കൺവീനർ റവ ഫാ വർഗീസ് എടക്കളത്തൂർ, തീർത്ഥകേന്ദ്രം സെക്രട്ടറി ബിജു മുട്ടത്ത്, കൈക്കാരൻ ജോസഫ് വടക്കൂട്ട് എന്നിവർ പ്രസംഗിച്ചു.

മാർതോമാ മേജർ ആർക്കി എപിസ്കോപ്പൽ തീർത്ഥകേന്ദ്രം അസി വികാരി ആന്റോ രായപ്പൻ, കൈകാരന്മാരായ മാത്യു ലിജിയൻ, ജിന്റോ ചെമ്മണ്ണൂർ, ജോസഫ് വടക്കൂട്ട്, സിന്റോ തോമസ്, ഫൊറാന ജനറൽ കൺവീനർ തോമസ് വാകയിൽ, പ്രതിനിധിയോഗം സെക്രട്ടറി ബിനു താണിക്കൽ, പി ആർ ഒ ജെഫിൻ ജോണി തുടങ്ങി അതിരൂപതയിലെയും, ഫൊറാനായിലെയും, പാലയൂർ ഇടവകയിലെയും വിവിധ കമ്മിറ്റികളും, കുടുംബ കൂട്ടായ്മ ഭാരവാഹികളും, ഭക്തസംഘടന പ്രവർത്തകരും നേതൃത്വം നൽകി.

പാലയൂർ മഹാ തീർത്ഥാടനത്തിനോടനുബന്ധിച്ച് തീർത്ഥാടകർക്കായി മാർതോമാ മേജർ ആക്കിഎപിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ രാവിലെ 6:30 മുതൽ തുടർച്ചയായി ദിവ്യബലിയും, മുപ്പതിനായിരത്തിൽ പരം ഭക്തജനങ്ങൾക്ക് നേർച്ച ഭക്ഷണവും ഉണ്ടായിരുന്നു.

Ma care dec ad

Comments are closed.