mehandi new

നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദക്കൂട്ട് പൾസ് ഓക്സിമീറ്റർ വിതരണം ചെയ്തു

fairy tale

ചാവക്കാട്: നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരാഗോള സൗഹൃദക്കൂട്ട്, ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്കും, ചാവക്കാട് മുനിസിപ്പാലിറ്റി, ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, ഒരുമനയൂര്‍, കടപ്പുറം, പുന്നയൂര്‍ പഞ്ചായത്തുകളുടെ ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയും 200 പൾസ് ഓക്സിമീറ്ററുകള്‍ വിതരണം ചെയ്തു.

ചാവക്കാട് നഗരസഭ ഹാളിൽ നടന്ന യോഗത്തിൽ, പൾസ് ഓക്സിമീറ്റർ 200 എണ്ണ ത്തിന്റെ വിതരണോദ്‌ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ചാവക്കാട് നഗരസഭാധ്യക്ഷ ഷീജ പ്രശാന്തിന് കൈമാറി നിർവഹിച്ചു.

നമ്മൾ ചാവക്കാട്ടുകാർ യു.എ.ഇ. പ്രസിഡന്റ് സി.കെ.മുബാറക് ഇമ്പാർക്ക് അധ്യക്ഷത വഹിച്ചു. ചാവക്കാട് പ്രസിഡന്റ് കെ.എസ്‌.ബാബുരാജ് ആമുഖവും, കൗൺസിലർമാരായ ഷാനവാസ്‌, ഫൈസൽ കാനാംപുള്ളി, പ്രസന്ന രണദേവ്, ഗ്ലോബൽ കോഡിനേറ്റർ സി.എം. ജനീഷ്, ഡോ: പി.വി.മധുസൂദൻ, സി.കെ.ഹക്കീം ഇമ്പാർക്ക്, ഷബീർ ശോഭ, സക്കരിയ (ബഹ്‌റൈൻ) എന്നിവർ ആശംസകളർപ്പിച്ചു.
സെക്രട്ടറി റസാക്ക് അറക്കൽ സ്വാഗതവും ഹെൽത് ഇൻസ്‌പെക്ടർ ഷമീർ നന്ദിയും പറഞ്ഞു.

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങ് ചാവക്കാട് മുൻസിപ്പൽ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഹോസ്പിറ്റൽ സൂപ്രണ്ട് ശ്രീജക്ക് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

യു.എ.ഇ ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗം അഭിരാജ് പൊന്നരാശ്ശേരി അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ പ്രമീള, നമ്മൾ ചാവക്കാട്ടുകാർ അംഗം ജാഫർ ഉമ്മർ എന്നിവർ സംസാരിച്ചു.

ഡോ മധുസൂദനൻ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അജയ് കുമാർ നന്ദിയും പറഞ്ഞു.

Royal footwear

Comments are closed.