mehandi new

നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് ഗ്ലോബൽ കമ്മിറ്റി ആദരസദസ്സ് സംഘടിപ്പിച്ചു

fairy tale

ചാവക്കാട്  :  സ്വാതന്ത്ര്യ ദിനത്തിൽ നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് ഗ്ലോബൽ കമ്മിറ്റി സംഘടിപ്പിച്ച ആദരസദസ്സ് എൻ. കെ. അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകനുള്ള വീട്ടിക്കിഴി ഗോപാല കൃഷ്ണൻ സ്‌മാരക അവാർഡ് നേടിയ കെ.സി. ശിവദാസിനെയും 104 തവണ രക്തദാനം നടത്തിയ ഉണ്ണി പുന്നാരയെയും ആദരിച്ചു. അംഗങ്ങളുടെ മക്കളിൽ വിദ്യാഭ്യാസ രംഗത്ത് ഉന്നതവിജയം കൈവരിച്ചവരെയും വിവിധ പരീക്ഷകളിലെ വിജയികളെയും ചടങ്ങിൽ അനുമോദിച്ചു. 

planet fashion

ചാവക്കാട് ചാപ്റ്റർ പ്രസിഡൻറ് ഡോ. പി. വി. മധുസൂദനൻ അധ്യക്ഷത വഹിച്ചു. സിനിമാ നടൻ ജയരാജ് വാരിയർ മുഖ്യാതിഥിയായി. നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത് അവാർഡ് വിതരണം നടത്തി. 

കേരള ബാർ കൗൺസിൽ ചെയർമാൻ അഡ്വ. ടി.എസ്.അജിത്, ചാവക്കാട് മർച്ചൻറ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോജി തോമസ്, ഗ്ലോബൽ കൺവീനർ വി.ടി.അബൂബക്കർ, യു എ ഇ ചാപ്റ്റർ ജനറൽ സെക്രട്ടറി പി. വി അലാവുദ്ദീൻ, സൗദി ചാപ്റ്റർ ഗ്ലോബൽ കോ-ഓഡിനേറ്റർ ഷാജഹാൻ മൊയ്‌തുണ്ണി, ഒമാൻ ചാപ്റ്റർ ജനറൽസെക്രട്ടറി ആഷിഖ്, ചാവക്കാട് ചാപ്റ്റർ ട്രഷറർ എം. എ. മൊയ്തീൻഷാ, സതീദേവി ടീച്ചർ എന്നിവർ പ്രസംഗിച്ചു.

Jan oushadi muthuvatur

Comments are closed.