mehandi new

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു

fairy tale

റിയാദ്: നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ ഇഫ്താർ കുടുംബ സംഗമം റിയാദിലെ അൽമാസ് ഇസ്തിറാഹയിൽ നടന്നു. സൗദി അറേബ്യയിൽ ആദ്യമായാണ് ഇത്രയധികം ചാവക്കാട്ടുകാർ ഒരുമിച്ചു കൂടിയത് എന്ന് സംഘാടകർ പറഞ്ഞു.

planet fashion

ഗ്ലോബൽ കോർഡിനേറ്റർ ഷാജഹാൻ ചാവക്കാടിന്റെ ആമുഖ പ്രസംഗത്തോടെ തുടങ്ങിയ കുടുംബ സംഗമം ഫായിസ് ബീരാൻ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് ഷാഹിദ് അറക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആരിഫ് വൈശ്യം വീട്ടിൽ സ്വാഗതവും ട്രഷറർ ഫാറൂഖ് കുഴിങ്ങര നന്ദിയും പറഞ്ഞു.

വർഷങ്ങളായി സൗദി അറേബ്യയിൽ പ്രവാസ ജീവിതം നയിക്കുന്ന ചാവക്കാട്ടുകാർക്ക് പരസ്പരം കണ്ടുമുട്ടാനും പരിചയപ്പെടാനുമുള്ള വേദിയായി ഇഫ്താർ സംഗമം.
യൂനസ് പടുങ്ങൽ, ഹക്കീം മാളിയേക്കൽ, നാദിർഷ പാലയൂർ, അയൂബ് മണത്തല, സുബൈർ ഒരുമനയൂർ, ബദർ അങ്ങാടിത്താഴം, ഇഖ്‌ബാൽ പാലയൂർ, അഷ്‌കർ അഞ്ചങ്ങാടി, ഷമീർ മാമബസാർ, മുഹമ്മദാലി എം സി എന്നിവർ സംസാരിച്ചു.

ഫവാദ് അറക്കൽ, ഷാജഹാൻ കൈതമുക്ക്, നസീർ പാലയൂർ, ഹാഷിം അലവി, സത്താർ പാലയൂർ, അലി പൂത്താട്ടിൽ, സിറാജുദ്ധീൻ എടപ്പുള്ളി, ജാഫർ തങ്ങൾപ്പടി എന്നിവർ നേതൃത്വം നൽകി.

Jan oushadi muthuvatur

Comments are closed.