mehandi new

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു

fairy tale

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് സൗദി ചാപ്റ്റർ ഒരുക്കിയ ഇഫ്താർ കുടുംബ സംഗമം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. റിയാദ് എക്സിറ്റ് 18 ലെ മൗദാൻ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ ചാവക്കാട് നിവാസികളും ക്ഷണിക്കപ്പെട്ട അഥിതികളും റിയാദിലെ സാമൂഹിക സാംസ്കാരിക സംഘടനാ പ്രമുഖരും പങ്കെടുത്തു.

planet fashion

ആരിഫ് വൈശ്യം വീട്ടിലിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച കുടുംബ സംഗമം നേവൽ ഗുരുവായൂർ ഉദ്‌ഘാടനം ചെയ്തു. പ്രസിഡണ്ട് സയ്യിദ് ജാഫർ തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് തങ്ങൾ റമദാൻ സന്ദേശം നൽകി. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, പുഷ്പരാജ് (ഇന്ത്യൻ എംബസ്സി പ്രതിനിധി), ഗഫൂർ കൊയിലാണ്ടി (ഫോർക), ഡോ. സൻജീദ്‌ കബീർ, സുധാകരൻ ചാവക്കാട്, ഷാജഹാൻ മൊയ്‌ദുണ്ണി, സിറാജുദ്ധീൻ ഓവുങ്ങൽ, ഷാഹിദ് അറക്കൽ, ഷഹീർ ബാബു, ഫായിസ് ബീരാൻ, ഫാറൂഖ് കുഴിങ്ങര, കബീർ വൈലത്തൂർ, യൂനസ് പടുങ്ങൽ, ജില്ലാ കൂട്ടായ്മ പ്രതിനിധികളായ രാധാകൃഷ്ണൻ കലവൂർ (ത്രിശൂർ ജില്ലാ പ്രവാസി കൂട്ടായ്മ), കൃഷ്ണ കുമാർ (ത്രിശൂർ ജില്ലാ സൗഹൃദ വേദി), നാസർ (കിയ) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജനറൽ സെക്രട്ടറി ഫെർമിസ് മടത്തൊടിയിൽ സ്വാഗതവും ട്രഷറർ മനാഫ് അബ്ദുള്ള നന്ദിയും പറഞ്ഞു. 

ഉണ്ണിമോൻ പെരുമ്പിലായി, സലീം അകലാട്, അലി പൂത്താട്ടിൽ, ഖയ്യൂം അബ്ദുള്ള, സുബൈർ കെ പി, അഷ്‌കർ അഞ്ചങ്ങാടി, റിൻഷാദ് അബ്ദുള്ള, സലീം പെരുമ്പിള്ളി, അൻവർ അണ്ടത്തോട്, ഫവാദ് മുഹമ്മദ്, സലിം പാവറട്ടി, സയ്യിദ് ഷാഹിദ്, റഹ്മാൻ ചാവക്കാട്, നൗഫൽ തങ്ങൾ, ഫൈസൽ തറയിൽ, ഫിറോസ് കോളനിപ്പടി, ഇജാസ് മാട്ടുമ്മൽ, മുബീർ മണത്തല, സിറാജുദ്ധീൻ എടപ്പുള്ളി, ഉമേഷ് കണ്ടാനശ്ശേരി തുടങ്ങിയവർ ഇഫ്താറിന് നേതൃത്വം നൽകി.

Macare 25 mar

Comments are closed.