റിയാദിൽ ചാവക്കാടിന്റെ പെരുമ ഉയർത്തി പാചക മത്സരത്തിൽ ഒന്നാമതായി “നമ്മൾ ചാവക്കാട്ടുകാർ” വനിതാ വിഭാഗം

റിയാദ് : റിയാദിലെ പ്രാദേശിക കൂട്ടായ്മകളുടെ പൊതു വേദിയായ ഫെഡറേഷൻ ഓഫ് കേരളയിറ്റ് റീജിയണൽ അസോസിയേഷൻ (ഫോർക) അൽ മദീന ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ചു സംഘടിപ്പിച്ച നാലാമത് ഫുഡ് ഫെസ്റ്റ് മത്സരത്തിൽ നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ വനിതാ വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവനതപുരം മുതൽ കാസർഗോഡ് വരെയുള്ള 18 പ്രാദേശിക സംഘടനകൾ പങ്കെടുത്ത മത്സരത്തിൽ രുചി, അലങ്കാരം, നിർമാണ രീതി വിവരണം, വൈവിധ്യം എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് വിജയികളെ തിരഞ്ഞെടുത്തത്.

ചാവക്കാട്ടുകാരുടെ തനത് വിഭവമായ കൈപത്തിരി, ചിക്കൻ പില്ലോ, ചെമ്മീൻ ചക്കക്കുരു മാങ്ങാ കറി, വാട്ടർ മിലൻ സമ്മർ കറി, ചക്ക പായസം തുടങ്ങിയവ അണി നിരത്തിയാണ് ഒന്നാം സ്ഥാനക്കാർക്കുള്ള ഒരു പവൻ സ്വർണ്ണവും മറ്റു സമ്മാനങ്ങളും കരസ്ഥമാക്കിയത്.
അലങ്കാരത്തിന് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കാതെ പ്രദർശിപ്പിച്ചത് പ്ലാസ്റ്റിക്കിനെതിരെയുള്ള സന്ദേശമാണ് നൽകുന്നതെന്ന് മത്സരത്തിൽ പങ്കെടുത്തവർ പറഞ്ഞു. ഷെഹീറ ആരിഫ്, ഫസ്‌ന ഷാഹിദ്, റസീന സിറാജുദ്ധീൻ, ജഫ്രീന ജാഫ്‌ഷിദ്, ഫിദ ഫെർമിസ്, റിജില ഫായിസ് തുടങ്ങിയവർ പാചകത്തിനും അലങ്കാരങ്ങൾക്കും നേതൃത്വം നൽകി.

Comments are closed.