mehandi banner desktop
Chavakkad online

വാടക കെട്ടിടത്തോട് വിട – അണ്ടത്തോട് ജി.എം.എൽ.പി സ്കൂൾ ഇനി സ്വന്തം കെട്ടിടത്തിൽ

Ft

അണ്ടത്തോട് : പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ പുന്നയൂർക്കുളം അണ്ടത്തോട് ജി.എം.എൽ.പി സ്‌കൂളിന് മധുരമേറെയാണ്. ഇത്രയും നാൾ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ ഇനി മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും. സ്കൂൾ കെട്ടിടത്തിന്റെ ഉദ്‌ഘാടനം തദ്ദേശ സ്വയംഭരണ, പാർലമെന്ററികാര്യ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. നാട്ടിലെ ജനപ്രതിനിധികളും നാട്ടുകാരും സർക്കാരും ഒന്നിച്ചപ്പോഴാണ്  സ്‌കൂളിന് സ്വന്തം കെട്ടിടം യഥാർഥ്യമായതെന്ന് മന്ത്രി പറഞ്ഞു.  കേരളത്തിൽ ഇപ്പോൾ കിഫ്‌ബി വഴി 566 സ്കൂളുകൾ ആണ് നിർമിക്കുന്നത്. ഒരു കോടി മുതൽ മൂന്ന് കോടി രൂപ വരെ ചെലവഴിച്ചാണ് ഇവ നിർമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.  എൻ.കെ അക്ബർ എം.എൽ.എ അധ്യക്ഷനായി.  

Jan oushadi

5,756 ചതുരശ്ര അടിയിൽ ആധുനിക രീതിയിൽ നിർമിച്ച കെട്ടിടത്തില്‍ ആറ് ക്ലാസ് റൂമുകൾ, സ്റ്റാഫ് റൂം, അടുക്കള എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്.

സ്ഥലം സംഭാവന നൽകിയ പുതിയേടത്ത് സോമനേയും ഇത്രയും നാൾ സ്‌കൂളിനായി കെട്ടിടം വിട്ടു തന്ന അണ്ടത്തോട് മഹല്ല് കമ്മിറ്റിയെയും സ്ഥലമെടുപ്പിനായി സഹകരിച്ച അവീസ് കമ്മിറ്റിയെയും മന്ത്രി ആദരിച്ചു.  എക്സിക്യൂട്ടീവ് എഞ്ചിനിയർ പി.ജെ സ്മിത റിപ്പോർട്ട് അവതരണം നടത്തി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്ത്,  വൈസ് പ്രസിഡന്റ് മുഹമ്മദുണ്ണി മന്ദലാംകുന്ന്, ബ്ലോക്ക് പഞ്ചായത്ത് അം​ഗം ബിജു പള്ളിക്കര, പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ,  വൈസ് പ്രസിഡന്റ് ഇ.കെ. നിഷാർ,  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ പ്രേമ സിദ്ധാർത്ഥൻ, മൂസ ആലത്തയിൽ, ബിന്ദു, ഗ്രാമപഞ്ചായത്തം​ഗങ്ങളായ ബുഷറ നൗഷാദ്, പി.എസ്. അലി, സജിത ജയൻ, ശോഭ പ്രേമൻ, എ. അബു താഹിർ, ദേവകി ശ്രീധരൻ, ഹാജറ കമറുദ്ദീൻ, അനിത ധർമ്മൻ, സി.എം. ഷംസുദ്ധീൻ, ഇന്ദിരാ പ്രഭുലൻ, ഷാനിബ മൊയ്‌തുണ്ണി, അജിത, കെ.എച്ച്. ആബിദ്, തൃശ്ശൂർ പിഎവി പ്രൊജക്ട് ഡയറക്ടർ ടി.ജി അബിജിത്ത്, ചാവക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എം ജയശ്രീ, ചാവക്കാട് ബി.പി.സി എം.ടി സംഗീത, നിർമിതി കേന്ദം പ്രൊജക്ട് എഞ്ചിനീയർ ടി.ജി ശ്രീജിത്, പി.ടി.എ. പ്രസിഡന്റ് നവാസ് അണ്ടത്തോട്, വി. നൗഷാദ്, സ്‌കൂൾ പ്രധാന അധ്യാപിക പി എ റസിയ തുടങ്ങിയവർ സംസാരിച്ചു.

Comments are closed.